കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്കും ബിജെപിക്കും കിടിലൻ മറുപണിയുമായി കോൺഗ്രസ്!! തെരുവിൽ പോസ്റ്റർ, യോഗിയും ഉപമുഖ്യനും പോസ്റ്ററിൽ

Google Oneindia Malayalam News

ലഖ്നൗ; യുപിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ പോസ്റ്ററുകൾ യോഗി ആദിത്യനാഥ് സർക്കാർ പരസ്യമായി പ്രദർശിപ്പിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. അക്രമം ഉണ്ടാക്കിയെന്നാരോപിച്ചാണ് പ്രതിഷേധിച്ചവരുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടെയുള്ള പോസ്റ്ററുകൾ സർക്കാർ പ്രദർശിപ്പിച്ചത്.

എന്നാൽ 'സർക്കാരിന്റെ ബോർഡുകൾക്ക്' ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടേയും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ക്രിമിനല്‍ കേസ് വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള ബോര്‍ഡുകളാണ് കോൺഗ്രസ് തെരുവിൽ സ്ഥാപിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

കോടതിയുടെ വിമർശനം

കോടതിയുടെ വിമർശനം

പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 19 ന് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് ലഖ്നൗവില്‍ പലയിടത്തുമായി പരസ്യമായി പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയും രംഗത്തെത്തിയിരുന്നു.

മറുപണിയുമായി കോൺഗ്രസ്

മറുപണിയുമായി കോൺഗ്രസ്

സര്‍ക്കാര്‍ നടപടി വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം മാത്രമല്ല ഭരണഘടനയുടെ മൂല്യങ്ങള്‍ക്കേറ്റ ക്ഷതമാണെന്നും ചൂണ്ടിക്കാട്ടി ഇരു കോടതികളും ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നിർദ്ദേശങ്ങൾ പാലിക്കാൻ യോഗി സർക്കാർ ഇതുവരേയും തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയത്.

ബിജെപി നേതാക്കൾക്കെതിരെ

ബിജെപി നേതാക്കൾക്കെതിരെ

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെട്ട ബിജെപി നേതാക്കളുടെ പേര് വിവരങ്ങളാണ് പോസ്റ്ററിൽ പ്രദർപ്പിച്ചത്. ക്രിമിനലുകളുടെ വിവരങ്ങളാണ് പ്രദർശിപ്പിക്കേണ്ടതെങ്കിൽ ഖൊരക്പൂർ കലാപത്തിൽ പ്രതിയായ യോഗി ആദിത്യനാഥിന്റെ പേര് വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ലഖ്നൗവിലെ ഹസ്രത്ഗഞ്ചിലെ ബിജെപി ഓസീഫിസ് സമീപത്ത് സ്ഥാപിച്ച പൗരത്വ പ്രതിഷേധകരുടെ പോസ്റ്ററിന് സമീപത്താണ് ബിജെപി നേതാക്കളുടെ പോസ്റ്ററുകൾ പതിപ്പിച്ചത്.

യോഗിയുടെ പേര്

യോഗിയുടെ പേര്

കോൺഗ്രസ് പ്രവർത്തകരാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. നടപടിയിൽ യാതൊരു തെറ്റുമില്ലെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു പ്രതികരിച്ചു. യോഗി ആദിത്യനാഥ് ഒരു നിയമസഭാംഗമാണ്.എന്നാൽ അദ്ദേഹം കരുതിയിരിക്കുന്നത് ഒരു ന്യായാധിപൻ ആണെന്നാണ്. കലാപത്തിന് പ്രരിപ്പിച്ചയാളാണ് യോഗി. അതുകൊണ്ട് തന്നെ ആദ്യം പോസ്റ്ററിൽ യോഗി സ്വന്തം പേര് തന്നെയാണ്
പതിപ്പിക്കേണ്ടതെന്നും ലല്ലു പ്രതികരിച്ചു.

11 കേസുകൾ

11 കേസുകൾ

ലഹളയിൽ ആരോപണവിധേയരായ എല്ലാവരോടും സമാനമായ രീതിയിൽ പെരുമാറണമെന്നും ബിജെപി നേതാക്കളായ സംഗീത സോം, സുരേഷ് റാണ, സാധ്‌വി പ്രാചി, ഉമേഷ് മാലിക്, സഞ്ജീവ് ബാല്യാൻ എന്നിവരെല്ലാം മുസാഫർനഗർ കലാപത്തിൽ പ്രതികളാണെന്നും ലല്ലു കൂട്ടിച്ചേർത്തു.ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് കലാപം ഉൾപ്പെടെയുള്ള 11 കേസുകളിൽ സംസ്ഥാന ഉപമുഖ്യമന്ത്രി പ്രതിയാണ്.

പ്രതികരിച്ച് ബിജെപി

പ്രതികരിച്ച് ബിജെപി

അതേസമയം കോൺഗ്രസ് നടപടിയിൽ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ച കലാപകാരികൾക്കെതിരെ യുപി സർക്കാർ സ്വീകരിച്ച നടപടി കോൺഗ്രസിനെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാവും മന്ത്രിയുമായ സുരേഷ് റാണ പറഞ്ഞു. റാണയുടെ പേരും കോൺഗ്രസ് ബോർഡിൽ പ്രദർശിപ്പിച്ചുണ്ട്.

അസ്വസ്ഥരാണെന്ന്

അസ്വസ്ഥരാണെന്ന്

കോൺഗ്രസുകാർ ചില സമയങ്ങളിൽ ബാലകോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കും. ചിലപ്പോൾ ഇവർ കലാപകാരികളുടെ വീട് സന്ദർശിക്കും. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തർപ്രദേശിൽ ക്രമസമാധാനനില മെച്ചപ്പെടുകയാണ്. കോൺഗ്രസിന് വസ്തുത അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് അവർ ഇത്തരം രാഷ്ട്രീയം പുറത്തെടുക്കുന്നതെന്ന്, റാണ ആരോപിച്ചു.

സമാജ്വാദി പാർട്ടിയും

സമാജ്വാദി പാർട്ടിയും

നേരത്തേ ബോർഡുകൾ സ്ഥാപിച്ച ബിജെപി നടപടിയെ വിമർശിച്ച് സമാജ്വാദി പാർട്ടി നേതാവ് ഐപി സിംഗ് രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമണകേസിലെ പ്രതികളായ കുല്‍ദീപ് സെംഗാറിന്റേയും ചിന്മായനന്ദയുടേയും ചിത്രങ്ങളാണ് പോസ്റ്ററിൽ പതിപ്പിച്ചത്. യുപിയിലെ പെണ്‍മക്കളുടെ ജീവിതം നശിപ്പിച്ച കുറ്റവാളികളാണിവര്‍, സൂക്ഷിക്കുക എന്നായിരുന്നു പോസ്റ്ററിൽ പറഞ്ഞത്.പോസ്റ്ററില്‍ കുല്‍ദീപ് സെന്‍ഗാറും ചിന്മായനന്ദയും ചെയ്ത കുറ്റങ്ങളും പോസ്റ്ററിൽ വിശദീകരിച്ചിരുന്നു.

English summary
congress posters against BJP in Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X