ആം ആദ്മിക്ക് പിന്തുണ; തെറ്റിപ്പോയെന്ന് ചിദംബരം
ദില്ലി: തലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള തീരുമാനം അനാവശ്യമായിപ്പോയി എന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ച സംഭവത്തില്‍ പാര്‍ട്ടിയില്‍ വലിയ പിളര്‍പ്പ് ഉണ്ടായി എന്നും ചിദംബരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചിദംബരം നയം വ്യക്തമാക്കിയത്.
അനാവശ്യമായ തീരുമാനമായിരുന്നു അത്. എട്ട് സീറ്റ് മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. മൂന്നാം സ്ഥാനത്തേക്ക് ഞങ്ങള്‍ ചുരുങ്ങി. സര്ക്കാരുണ്ടാക്കാനോ പ്രതിപക്ഷത്തിരിക്കാനോ പോകാതെ മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. പുറമേ നിന്ന് പിന്തുണ കൊടുക്കുന്ന കാര്യത്തില്‍ പോലും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

എന്തായാലും ഈ പറഞ്ഞത് തന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ചിദംബരം പറയുന്നുണ്ട്. കെജ്രിവാള് മന്ത്രിസഭയെ പിന്തുണച്ച തീരുമാനം ശരിയായോ തെറ്റിയോ എന്ന് കാലം പറയും. തങ്ങളെ പിന്തുണച്ചതില്‍ കോണ്‍ഗ്രസ് ദുഖിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മുന്നറിയിപ്പ് നല്‍കിയതിന്റെ പിറ്റേന്നാണ് ചിദംബരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്നാല്‍ കെജ്രിവാളിന്റെ മുന്നറിയിപ്പിനെ കാര്യമായി എടുക്കുന്നില്ലെന്ന് ചിദംബരം പറഞ്ഞു. കെജ്രിവാള് നൂറ് കണക്കിന് ആളുകള്‍ക്കെതിരെ നൂറ് കണക്കിന് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്തെങ്കിലും തെളിവ് കയ്യിലുണ്ടെങ്കില്‍ നടപടി എടുക്കട്ടെ. വെറുതെ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ എന്ത് കാര്യം. നടപടി എന്തായാലും അത് ഉള്‍ക്കൊള്ളാന്‍ ഷീല ദീക്ഷിതും ദില്ലി പി സി സി അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗും തയ്യാറാണ്.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ












Click it and Unblock the Notifications