കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മിക്ക് പിന്തുണ; തെറ്റിപ്പോയെന്ന് ചിദംബരം

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള തീരുമാനം അനാവശ്യമായിപ്പോയി എന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ച സംഭവത്തില്‍ പാര്‍ട്ടിയില്‍ വലിയ പിളര്‍പ്പ് ഉണ്ടായി എന്നും ചിദംബരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം നയം വ്യക്തമാക്കിയത്.

അനാവശ്യമായ തീരുമാനമായിരുന്നു അത്. എട്ട് സീറ്റ് മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. മൂന്നാം സ്ഥാനത്തേക്ക് ഞങ്ങള്‍ ചുരുങ്ങി. സര്‍ക്കാരുണ്ടാക്കാനോ പ്രതിപക്ഷത്തിരിക്കാനോ പോകാതെ മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. പുറമേ നിന്ന് പിന്തുണ കൊടുക്കുന്ന കാര്യത്തില്‍ പോലും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

p-chidambaram

എന്തായാലും ഈ പറഞ്ഞത് തന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ചിദംബരം പറയുന്നുണ്ട്. കെജ്രിവാള്‍ മന്ത്രിസഭയെ പിന്തുണച്ച തീരുമാനം ശരിയായോ തെറ്റിയോ എന്ന് കാലം പറയും. തങ്ങളെ പിന്തുണച്ചതില്‍ കോണ്‍ഗ്രസ് ദുഖിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ പിറ്റേന്നാണ് ചിദംബരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്നാല്‍ കെജ്രിവാളിന്റെ മുന്നറിയിപ്പിനെ കാര്യമായി എടുക്കുന്നില്ലെന്ന് ചിദംബരം പറഞ്ഞു. കെജ്രിവാള്‍ നൂറ് കണക്കിന് ആളുകള്‍ക്കെതിരെ നൂറ് കണക്കിന് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്തെങ്കിലും തെളിവ് കയ്യിലുണ്ടെങ്കില്‍ നടപടി എടുക്കട്ടെ. വെറുതെ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ എന്ത് കാര്യം. നടപടി എന്തായാലും അത് ഉള്‍ക്കൊള്ളാന്‍ ഷീല ദീക്ഷിതും ദില്ലി പി സി സി അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗും തയ്യാറാണ്.

English summary
Union Minister P Chidambaram said Congress was divided on backing AAP in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X