ഓപ്പറേഷന് സിന്ദൂറിലെ നിര്‍ണായക റോള്‍; ആരാണ് റോയുടെ പുതിയ മേധാവി പരാഗ് ജയിന് ഐപിഎസ്?
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സി, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ പുതിയ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് പരാഗ് ജയിന് ചുമതലയേല്‍ക്കും. പഞ്ചാബ് കേഡറിലെ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജയിന്. നിലവിലെ മേധാവി രവി സിന്‍ഹയുടെ കാലാവധി തിങ്കളാഴ്ച്ച (ജൂണ്‍ 30) അവസാനിക്കും. ഈ സാഹചര്യത്തിലാണ് നിയമനം. ജൂലൈ ഒന്നിനാണ് പരാഗ് ജയിന് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്. രണ്ട് വര്‍ഷത്തെ കാലാവധിയിലേക്കാണ് പരാഗ് ജയിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ആരാണ് പരാഗ് ജയിന്?
ഇന്റലിജന്‍സ് സര്‍ക്കിളുകളില്‍ 'സൂപ്പര്‍ സ്ലീത്ത്' (സൂപ്പര്‍ കുറ്റാന്വേഷകന്) എന്നാണ് ജയിന് അറിയപ്പെടുന്നത്. മനുഷ്യ ഇന്റലിജന്‍സിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ഫലപ്രദമായി സംയോജിപ്പിക്കുന്നതില്‍ അദ്ദേഹം പ്രശസ്തനാണ്.

പാകിസ്ഥാന് വിഷയങ്ങളില്‍ അതീവ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥനാണ് പരാഗ്. സമീപകാലത്തെ അദ്ദേഹത്തിന്റെ നിര്‍ണായക റോള്‍ ഓപ്പറേഷന് സിന്ദൂറിലായിരുന്നു. പാകിസ്ഥാനിലെയും പാകിസ്ഥാന് അധിനിവേശ കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യയുടെ സൈനിക നടപടിയില്‍ പരാഗിന്റെ ബുദ്ധിയും കൃത്യമായ ആസൂത്രണവും നിര്‍ണായകമായി. ഇന്ത്യയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മേഖലകളിലൊന്നായ ജമ്മു കശ്മീരിലെ വിപുലമായ അനുഭവമാണ് ഓപ്പറേഷന് സിന്ദൂറില്‍ പരാഗിന് തുണയായത്.
സ്ഥാനമൊഴിയുന്ന മേധാവി രവി സിന്‍ഹയ്ക്ക് ശേഷം നിലവില്‍ റോയിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജയിന്. നിലവില്‍ വ്യോമ നിരീക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന റോയുടെ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ് പരാഗ്. ഓപ്പറേഷന് സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി പാകിസ്ഥാനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഭാഗമായിരുന്നു ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍.
രഹസ്യാന്വേഷണ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയം പരാഗിനുണ്ട്. പാകിസ്ഥാന്റെ രാഷ്ട്രീയ, സൈനിക, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് വളരെ ആഴത്തില്‍ പഠച്ചിട്ടുള്ള വിദഗ്ധനാണിദ്ദേഹം. ശ്രീലങ്കയിലെയും കാനഡയിലെയും ഇന്ത്യന്‍ മിഷനുകളിലും പരാഗ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനഡയിലെ ഖാലിസ്ഥാനി ഭീകരരുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പിന്തുടര്ന്നിരുന്നു.
ജമ്മു കാശ്മീരിനു പുറമേ ഛത്തീസ്ഗഢ്, പഞ്ചാണ് ഉള്‍പ്പെടെയുള്ള അതിര്‍ത്തി സ്ഥലങ്ങളിലും പരാഗ് ജയിന്റെ സേവനം ശ്രദ്ധേയമായിരുന്നു. ഒരു രഹസ്യാന്വേഷണ ഏജന്‍സി മേധാവി എന്ന നിലയില്‍ അതീവ രഹസ്യമായാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍. സമൂഹ മധ്യത്തില്‍നിന്നും അകലം പാലിച്ചാണ് പരാഗ് ജയിന് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ ബാഹ്യ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ എന്ന നിലയില്‍ വലിയ ഉത്തരവാദിത്തങ്ങളാണ് പരാഗ് ജയിനില്‍ നിക്ഷിപ്തമായിരിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീഷണികള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ നിരീക്ഷിക്കല്‍, സൈബര്‍ സുരക്ഷാ വെല്ലുവിളികള്‍ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളില്‍ റോയ്ക്ക് നിര്‍ണായക പങ്കുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications