ഡിഎംകെ മന്ത്രിമാര്‍ രാജിക്കത്ത് നല്കി
ദില്ലി: കേന്ദ്രന്ത്രിസഭയില് നിന്നും ഡിഎംകെ മന്ത്രിമാര്‍ രാജിവെച്ചു. ഡിഎംകെയുടെ മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. ക്യാബിനറ്റ് റാങ്കിലുള്ള ഒരു മന്ത്രിയും നാല് സഹമന്ത്രിമാരുമാണ് ഡിഎംകെയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളത്. ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞ ഡി. എം. കെ കേന്ദ്രമന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറിയിരുന്നു. അതേസമയം രാജി സംബന്ധിച്ച് ഡിഎംകെയില്‍ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. രാജി സമര്‍പ്പിക്കാനായി മറ്റു മന്ത്രിമാരോടൊപ്പം എം കെ അഴഗിരിയും നെപ്പോളിയനും എത്തിയിരുന്നില്ല. ഇരുവരും പ്രത്യേകം രാജിക്കത്ത് കൈമാറുകയായിരുന്നു.
യു പി എയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ഡിഎംകെ പിന്തുണ പിന്‍വലിക്കുന്നതോടെ യു പി എ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 539 അംഗ സഭയില്‍ ഡിഎംകെയ്ക്ക് 18 എം പിമാരുണ്ട്. ശ്രീലങ്കന്‍ തമിഴര്‍ക്കായി ഇന്ത്യ കടുത്ത നിലപാടെടുക്കണമെന്നായിരുന്നു ഡിഎംകെ നേതാവ് കരുണാനിധി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍ലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആവശ്യപ്പെട്ടത്. ശ്രീലങ്കയിലുള്ള തമിഴരുടെ വികാരം ഇന്ത്യ മനസ്സിലാക്കുന്നില്ലെന്നും എം കരുണാനിധി കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ കരുണാനിധിയുടെ ആവശ്യങ്ങളോട് വിട്ടുവീഴ്ച ചെയ്യണ്ട എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തിയതാണ് കടുത്ത നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഇരുകക്ഷികളും സഹായത്തിനെത്തുന്നതോടെ ഡിഎംകെ മുന്നണി വിട്ടാലും സര്‍ക്കാര്‍ വീഴില്ല എന്നുറപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. സര്‍ക്കാരിന് ഇപ്പോഴും 281 പേരുടെ പിന്തുണയുണ്ട്. സഭയില്‍ ഭൂരിപക്ഷത്തിന് 272 പേരുടെ പിന്തുണയാണ് വേണ്ടത്.
സര്‍ക്കാരിന് ഒരുതരത്തിലും പ്രതിസന്ധിയില്ല എന്ന് ഇന്ന് രാവിലെ കേന്ദ്രമന്ത്രിമാരായ പി ചിദംബരവും കമല്‍നാഥും പത്രസമ്മേളനം നടത്തി പറഞ്ഞതോടെ തന്നെ ചിത്രങ്ങള്‍ വ്യക്തമായിരുന്നു. ഡിഎംകെയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങാനിടയില്ല എന്ന സന്ദേശമാണ് ഇരുവരും നല്‍കിയത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി കൂട്ടുകക്ഷി ഭരണം നടത്തിവരുന്ന കോണ്‍ഗ്രസ്സിന് സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications