ഒളിച്ചോടുമോ എന്ന് പേടി, മകളേയും കാമുകനേയും അച്ഛൻ വെട്ടിക്കൊന്നു !!!
കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ മൂല്‍ചന്ദ് അഹിര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മഹോദ്: മകള്‍ കാമുകനോട് സംസാരിയ്ക്കുന്നത് കണ്ട അച്ഛന്‍ ഇരുവരേയും വെട്ടിക്കൊന്നു. കുല്‍പഹാര്‍ മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ മൂല്‍ചന്ദ് അഹിര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

മൂല്‍ചന്ദിന്റെ മകള്‍ ഗീതയും സുനില്‍ എന്ന യുവാവും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. ഗീതയുടെ വീടിന്റെ തൊട്ടടുത്താണ് സുനിലിന്റെ അടുത്ത ബന്ധുക്കള്‍ താമസിയ്ക്കുന്നത്. ഇടയ്ക്ക് ഇവിടെ വന്നപ്പോഴാണ് ഗീതയെ കാണുന്നും പ്രണയിയ്ക്കുന്നതും.
അച്ഛന്‍ വയലിലേക്ക് പോയെന്ന് കരുതിയാണ് ഗീതയും സുനിലും രാത്രി വീടിന് പുറകുവശത്ത് നിന്ന് സംസാരിച്ചത്. എന്നാല്‍ അത് വഴി വന്ന മൂല്‍ചന്ദ് ഇത് കണ്ടു. ദേഷ്യം വന്ന ഇയാള്‍ മഴു കൊണ്ട് രണ്ട് പേരേയും വെട്ടിക്കൊല്ലുകയായിരുന്നു. സുനിലിന് ഒപ്പം മകള്‍ ഒളിച്ചോടുമെന്നും കുടുംബത്തിന് മാനഹാനി വരുത്തിവയ്ക്കുമെന്നും കരുതിയാണ് മകളെ കൊന്നതെന്ന് മൂല്‍ചന്ദ് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications