Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗഗന്‍യാന് മുന്‍പുള്ള നിര്‍ണായക ദൗത്യം; അണ്‍ക്രൂ പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി അടയാളപ്പെടുത്തുന്ന അണ്‍ ക്രൂഡ് ഫ്‌ലൈറ്റ് പരീക്ഷണം നടത്താന്‍ ഒരുങ്ങി ഐ എസ് ആര്‍ ഒ. ശനിയാഴ്ച രാവിലെ എട്ടരക്കാണ്. ടെസ്റ്റ് വെഹിക്കിള്‍ ഡെവലപ്മെന്റ് ഫ്‌ലൈറ്റ് മിഷന്‍-1 (ടിവി-ഡി1 ഫ്‌ലൈറ്റ് ടെസ്റ്റ്) എന്നറിയപ്പെടുന്ന ആദ്യത്തെ ആളില്ലാ ഫ്‌ലൈറ്റ് ടെസ്റ്റ്. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണമാണിത്.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ കഴിയുമെന്ന് തെളിയിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദൗത്യം. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായ ലാന്‍ഡിംഗ് പരീക്ഷിക്കുകയും ചെയ്യും. കുതിച്ചുയര്‍ന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാല്‍ യാത്രക്കാര്‍ എന്ത് ചെയ്യും എന്നതിനുള്ള ഉത്തരമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം.

GAGANYAAN

വിക്ഷേപണത്തറയില്‍ വെച്ചോ പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് പരീക്ഷിക്കാന്‍ പോകുന്നത്. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ടെസ്റ്റ് വെഹിക്കിള്‍ കുതിച്ചുയര്‍ന്ന് 61-ാമത്തെ സെക്കന്‍ഡില്‍ തന്നെ ക്രൂമൊഡ്യൂളിലെ ഹൈ ആള്‍ട്ടിട്യൂഡ് എസ്‌കേപ്പ് മോട്ടോറുകള്‍ തങ്ങളുടെ ജോലി തുടങ്ങും.

സമുദ്രനിരപ്പില്‍ നിന്ന് 11.7 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ക്രൂ മൊഡ്യൂളും എസ്‌കേപ്പ് സിസ്റ്റവും അടങ്ങുന്ന ഭാഗം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും. ശേഷം റോക്കറ്റ് കടലിലേക്ക് യാത്രാ പേടകം മുകളിലേക്കും നീങ്ങും. സമുദ്രനിരപ്പില്‍ നിന്ന് പതിനേഴ് കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ക്രൂ മൊഡ്യൂളും എസ്‌കേപ്പ് സിസ്റ്റവും വേര്‍പ്പെടുക. ക്രൂ മൊഡ്യൂളിന്റെ ദിശ ശരിയാക്കിയ ശേഷം കടലിലേക്ക് മെല്ലെയിറങ്ങും.

പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയുടെ കടല്‍ തീരത്ത് നിന്ന് ഏകദേശം പത്ത് കീലോമീറ്റര്‍ അകെല പേടകം ചെന്ന് വീഴും. അധികം വൈകാതെ നാവിക സേനയുടെ പ്രത്യേക സംഘം കടലില്‍ നിന്ന് പേടകത്തെ വീണ്ടെടുക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തിലേക്ക് മനുഷ്യരെ അയക്കാനും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ ശേഷി തെളിയിക്കാനാണ് പരീക്ഷണ പറക്കല്‍ പദ്ധതി ലക്ഷ്യമിടുന്നത്.

ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ 3 അണ്‍ക്രൂഡ് ദൗത്യങ്ങള്‍ ഉള്‍പ്പെടെ 20 ഓളം പ്രധാന പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ചന്ദ്രയാന്‍-3, ആദിത്യ എല്‍1 ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യങ്ങളിലെ വിജയത്തിന്റെ കരുത്തിലാണ് ഐ എസ് ആര്‍ ഒ ഗഗന്‍യാന്‍ ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+