സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും പെണ്‍കുട്ടിയ്ക്ക് ഭീഷണി!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: പെണ്‍കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. 17 കാരിയെയാണ് പിറന്നാഘോഷത്തിനിടെ നാല് സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹൈദരാബാദിലെ ഖമ്മം നഗരത്തിലായിരുന്നു സംഭവം. ഞായറാഴ്ചയായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റൊരു സുഹൃത്തിന്‍റെ പിറന്നാള്‍ പാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം. സംഭവം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയതായി പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

rape

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൂട്ടബലാത്സംഗം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസ് കുറ്റവാളികള്‍ക്കായി തിരച്ചില്‍‌ ആരംഭിച്ചിട്ടുണ്ട്.

English summary
A 17-year-old student was allegedly raped by her four classmates in a house in Khammam city where she had gone to attend a friend's birthday party, police said.
Please Wait while comments are loading...