കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി മാധ്യമപ്രവർത്തകന്റെ അറസ്റ്റ്: സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി, നടപടി ഭരണാവിരുദ്ധം!!

Google Oneindia Malayalam News

ദില്ലി: ഹത്രാസിൽ 20 കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി. മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹത്രാസിലേക്ക് പോകും വഴി യുപി പോലീസ് അറസ്റ്റ് ചെയ്ത നാല് മാധ്യമപ്രവർത്തകരിൽ ഒരാളായ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെതിരെയാണ് മാധ്യമപ്രവർത്തകരുടെ സംഘടന കോടതിയെ സമീപിച്ചിട്ടുള്ളത്. യുപി പോലീസിന്റെ നീക്കം അനധികൃതവും ഭരണാവിരുദ്ധവുമാണെന്നാണ് കെയുഡബ്ല്യൂജെ പറയുന്നു.

ഷൂട്ടിംഗിനിടെ പരിക്ക്: നടന്‍ ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഐസിയുവില്‍ നിരീക്ഷണത്തിൽഷൂട്ടിംഗിനിടെ പരിക്ക്: നടന്‍ ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഐസിയുവില്‍ നിരീക്ഷണത്തിൽ

യുപി പോലീസ് തിങ്കളാഴ്ചയാണ് മലപ്പുറം സ്വദേശിയായ സിദ്ധിഖ് കാപ്പൻ, ബറൈച്ച് സ്വദേശിയായ മസൂദ് അഹമ്മദ്, മുസാഫർനഗർ സ്വദേശിയായ ആതിഖ് ഉർ റഹ്മാൻ, റാംപൂർ സ്വദേശിയായ മുഹമ്മദ് ആലം എന്നീ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. പൌരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്നാണ് ഉത്തർപ്രദേശ് സർക്കാർ വലതുപക്ഷ മുസ്ലിം സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തുന്നത്. എന്നാൽ സിദ്ധിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ അംഗമല്ലെന്ന് പോപ്പുലർ ഫ്രണ്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്ത കാപ്പനെ വിട്ടയ്ക്കാൻ യുപി പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. നേരത്തെ കേരളത്തിലും കർണ്ണാടകത്തിലുമാണ് പോപ്പുലർ ഫ്രണ്ട് വിവാദത്തിലായിട്ടുള്ളത്.

 supreme-court3-

ഉത്തർപ്രദേശിൽ തിങ്കളാഴ്ച അറസ്റ്റിലായ നാല് പേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും ഇവർ ഹത്രാസ് സംഭവത്തിൽ സോഷ്യൽ മീഡിയ വഴി സാമുദായിക അക്രമത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് യുപി പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറയുന്നത്. മഥുര ജില്ലയിലെ മന്ത് ടോൾ ബൂത്തിൽ വെച്ചാണ് നാല് പേരും അറസ്റ്റിലാവുന്നത്. സാമുദായിക ജാതീയ അക്രമങ്ങൾക്ക് പ്രേരണ നൽകുന്ന വിധത്തിൽ നാല് പേരും ഗൂഡാലോചന നടത്തുന്നതിൽ പങ്കാളിയായെന്നും കുമാർ പറഞ്ഞു.

അറസ്റ്റ് ചെയ്ത നാല് പേരുടെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ പിടിച്ചെടുത്തിട്ടുണ്ട്. സംശയാസ്പദമായ വിവരങ്ങൾ കണ്ടെടുത്തുവെന്നും പോലീസ് പറയുന്നു. അതേ സമയം കെയുഡബ്ല്യൂജെ പ്രസിഡന്റ് മിജി ജോസ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ പറയുന്നത് സിദ്ദിഖ് കാപ്പൻ ദില്ലി യൂണിറ്റ് സെക്രട്ടറിയാണെന്നാണ്. ഒരു വാർത്താ വെബ്സൈറ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന കാപ്പൻ നേരത്തെ പല മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുണ്ടെന്നും മിജി ജോസ് സാക്ഷ്യപ്പെടുത്തു. ഹത്രാസി ൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണുന്നതിനും വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനും വേണ്ടിയാണ് കാപ്പൻ പോയതെന്നും കത്തിൽ പറയുന്നുണ്ട്.

Recommended Video

cmsvideo
അഴിമുഖത്തിന്റെ റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്ത് യോഗി പോലീസ്

English summary
Habeas corpus plea files in Supreme court agaist arrest of Kerala journalist by UP police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X