കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി പാർട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ച കാമുകിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു; വന്‍ ട്വിസ്റ്റ്

Google Oneindia Malayalam News

ചെന്നൈ: കാമുകിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചതായി പരാതി. സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല ആണ് കാമുകന്‍ തല്ലിപ്പൊളിച്ചത്.

തമിഴ്‌നാട് കന്യാകുമാരി കുളച്ചലില്‍ ആണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തു നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണമുണ്ടായത്. കുളച്ചലിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനി തലയ്ക്കടിയേറ്റ പരുക്കുകളോടെ ആശുപത്രിയിലെത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.

നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി, അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു ഇവര്‍ സംഘടിപ്പിച്ചത്. ഇത്തരം പാര്‍ട്ടികളിലേക്കു സഹപാഠികളെ എത്തിച്ചിരുന്നതും പരുക്കേറ്റ വിദ്യാര്‍ഥിനിയാണ്. ലഹരി ഉപയോഗിച്ച ശേഷം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു.

കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത; ആവേശമടക്കാനാവാതെ ദില്‍ഷ; ആശംസയുമായി റോബിന്‍ ഫാനുംകാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത; ആവേശമടക്കാനാവാതെ ദില്‍ഷ; ആശംസയുമായി റോബിന്‍ ഫാനും

ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ചു കാമുകനും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടക്കുന്നത് വിവരം അജിന്‍ അറിഞ്ഞു. പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിന്‍ ആക്രമിക്കുകയായിരുന്നു.

'ബിജെപിക്ക് ആ 5500 കോടി എവിടെ നിന്നു കിട്ടി?; ബിജെപിക്ക് മുന്നിലേക്ക് ചോദ്യമെറിഞ്ഞ് കെജ്രിവാള്‍'ബിജെപിക്ക് ആ 5500 കോടി എവിടെ നിന്നു കിട്ടി?; ബിജെപിക്ക് മുന്നിലേക്ക് ചോദ്യമെറിഞ്ഞ് കെജ്രിവാള്‍

സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ യുവാവ് അടിച്ചോടിച്ചു. എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു. ആക്രമണത്തിന് ശേഷം ഒളിവില്‍പോയ അജിനായി പൊലീസ് തിരച്ചില്‍ തുടരുന്നുണ്ട്. അപ്പോഴാണ് പെണ്‍കുട്ടിയുടെ ചതിയില്‍പെട്ട സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.

ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

പെണ്‍കുട്ടിയുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് കുളച്ചല്‍ പൊലീസ് അറിയിച്ചു.

English summary
In Tamil Nadu, a man assaulted his girlfriend for holding a drug party with boys and girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X