ശ്രീ ശ്രീയ്‌ക്കെതിരെ വ്യാജ സെക്‌സ് വീഡിയോ?

ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ഭീഷണിയുണ്ടെന്ന് രവിശങ്കര്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വ്യാജ സെക്‌സ് വീഡിയോ പ്രശ്‌നവും ഉന്നയിച്ചിരിക്കുന്നത്.
തനിയ്‌ക്കെതിരെ ഉയരുന്ന പ്രശ്‌നങ്ങളില്‍ അനുയായികള്‍ സംയമനം പാലിക്കണമെന്നും പ്രകോപനമുണ്ടായാല്‍ ആരും നിയമം കൈയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്നും രവിശങ്കര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
രവിശങ്കര്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നു എന്ന് ആരോപിച്ച് അഗ്‌നി ശ്രീധര്‍ എന്ന ഒരു പത്രസ്ഥാപനത്തിന്റെ ഉടമ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. അഗ്‌നിശ്രീധര്‍ ആശ്രമത്തിലെ അന്തേവാസികളെ ഭീഷണിപ്പെടുത്തി എന്ന് ആശ്രമാധികൃതര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ഒരു എന്‍ആര്‍ഐയുടെ ഭൂമി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല എന്നുമാണ് അഗ്‌നി ശ്രീധറിന്റെ വിശദീകരണം. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് ഇയാള്‍ ആശ്രമത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം!, ഇല്ലാത്ത ഭൂമി പ്രശ്‌നം ഉന്നയിച്ചുകൊണ്ട് ശ്രീധര്‍ 42 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു എന്ന് ആശ്രമ വക്താവ് പറയുന്നു. ഇതിനെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ദളിതരുടെ ഭൂമി തട്ടിയെടുത്തു എന്ന പുതിയ ആരോപണം ഉന്നയിച്ചുകൊണ്ട് ശ്രീധര്‍ രംഗത്ത് വന്നിരിക്കുകയാണ് എന്നും ആശ്രമവക്താവ് പറയുന്നു.
കഴിഞ്ഞ ദിവസം ഒരു പ്രവാസി രവിശങ്കറിനെതിരെ ഭൂമിതട്ടിപ്പ് കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications