ബാലികയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍
ദില്ലി: ആറാം ക്ലാസ്സുകാരിയെ പരിശോധനക്കിടെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍. തെക്കന്‍ ദില്ലിയിലെ പാലത്തിനടുത്തുള്ള ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുന്ന ഹര്‍പല്‍ സിങ്(40) ആണ് അറസ്റ്റിലായത്.
കഴുത്തില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 24നാണ് കുട്ടിയെ ഡോക്ടറെ കാണിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ മൂന്നു ദിവസം മരുന്ന് കഴിക്കാനും രക്തം പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. തൊട്ടടുത്ത ദിവസം രക്തം പരിശോധിച്ച റിപ്പോര്‍ട്ടുമായി ക്ലിനിക്കിലെത്തിയപ്പോഴാണ് പീഡനം നടന്നത്.
ശരീര പരിശോധനവേണമെന്ന് നിര്‍ദ്ദേശിച്ച ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂമിന്റെ വാതിലടച്ച് 'പരിശോധന' തുടങ്ങി. എന്നാല്‍ ഡോക്ടറുടെ പ്രവര്‍ത്തികളില്‍ പന്തിക്കേട് മനസ്സിലാക്കിയ കുട്ടി അലറി വിളിയ്ക്കാന്‍ തുടങ്ങിയതോടെ സംഗതി എല്ലാവരുമറിഞ്ഞു.












Click it and Unblock the Notifications