കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന്‌ കോഴ: സൂത്രധാരന്‍ അദ്വാനി?

  • By Staff
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ വിശ്വാസവോട്ടെടുപ്പ്‌ സമയത്ത്‌ നടന്ന വോട്ടിന്‌ കോഴ നാടകത്തിന്റെ സൂത്രധാരന്‍ ബിജെപി നേതാവ്‌ എല്‍ കെ അദ്വാനിയാണെന്ന്‌ വെളിപ്പെടുത്തല്‍.

മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ച്‌ പുസ്‌തകമെഴുതിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ജസ്വന്ത്‌ സിങാണ്‌ അദ്വാനിയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്‌.

ആണവകരാര്‍ വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ച സമയത്താണ്‌ യുപിഎ സര്‍ക്കാറിന്‌ വിശ്വാസ വോട്ട്‌ തേടേണ്ടിവന്നത്‌. ഈ സമയത്തുണ്ടായ വോട്ടിന്‌ കാശ്‌ വിവാദം വന്‍ വാര്‍ത്തയായിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തെത്താനുള്ള പ്രേരണകൊണ്ട്‌ അദ്വാനി പല തെറ്റുകളും ചെയ്‌തുകൂട്ടിയിട്ടുണ്ടെന്നും അക്കൂട്ടത്തിലൊന്നാണ്‌ വോട്ടിന്‌ കാശ്‌ വിവാദമെന്നാണ്‌ ജസ്വന്ത്‌ പറയുന്നത്‌. ഒരു ഇംഗ്ലീഷ്‌ വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ ജസ്വന്ത്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

വോട്ടിന്‌ കാശ്‌ വിവാദം ബിജെപിയിലെ തെറ്റായ തീരുമാനമെടുക്കലിന്റെ ഒന്നാംതരം ഉദാഹരണമാണ്‌. സഭയില്‍ പച്ചനോട്ടുകള്‍ ഉര്‍ത്തിക്കാട്ടുന്ന ഏര്‍പ്പാട്‌ ശരിയല്ലെന്ന്‌ ഉപദേശിക്കുന്നതിന്‌ പകരം അതിനെ പ്രോത്സാഹിപ്പിക്കുകയാണ്‌ അദ്വാനി ചെയ്‌തത്‌. നേതാവെന്ന നിലയില്‍ അദ്വാനി ദയനീയ പരാജയമാണ്‌.

നേതാവ്‌ സ്വയം മാതൃകയാവണം. അല്ലാതെ ആജ്ഞാപിച്ചും പേടിപ്പിച്ചുമല്ല പ്രസ്ഥാനത്തെ നയിക്കേണ്ടത്‌. എത്രയോ നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുകയോ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ ഇടുകയോ ആണ്‌ ചെയ്‌തിട്ടുള്ളത്‌. അത്‌ ഒരു നല്ല നേതാവിന്‌ ചേര്‍ന്നതല്ല- ജസ്വന്ത്‌ പറഞ്ഞു.

ബിജെപി ഇപ്പോള്‍ ഒരു രാഷ്ട്രീയ കക്ഷിയല്ലെന്നും ഒരു വിശ്വാസസമൂഹമാണെന്നും പറഞ്ഞ ജസ്വന്ത്‌ ഏതാനും പേരുടെ പങ്കാളിത്ത വ്യവസായമാണതെന്നും ആരോപിച്ചു. അദ്വാനിയാണ്‌ ഇത്തരമൊരു അവസ്ഥയ്‌ക്ക്‌ കാരണക്കാരനെന്നും അദ്ദേഹം പറഞ്ഞു. രാജ്‌നാഥിനെ പാര്‍ട്ടി അധ്യക്ഷനാക്കിയത്‌ അബദ്ധമായെന്നാണ്‌ ജസ്വന്ത്‌ അഭിപ്രായപ്പെട്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X