കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപ്പെട്ട വസ്‌തുക്കള്‍ വീണ്ടെടുക്കാന്‍ സൈറ്റ്

Google Oneindia Malayalam News

ദില്ലി: വിമാനത്താവളത്തില്‍വച്ച്‌ ബാഗുകളും മറ്റു വലപിടിപ്പുള്ള വസ്‌തുക്കളുമൊക്കെ നഷ്ടപ്പെട്ടുപോകുന്ന അനുഭവം പലര്‍ക്കും ഉണ്ടാകാറുണ്ട്‌. മിക്കവര്‍ക്കും പിന്നീട്‌ അതി തിരിച്ച്‌ കിട്ടാന്‍ ഒട്ടേറെ കഷ്ടപ്പെടേണ്ടിയും വരാറുണ്ട്‌.

എന്നാല്‍ ഇനി മുതല്‍ ബാഗും മറ്റു വസ്‌തുക്കളും നഷ്ടപ്പെട്ടാല്‍ അതിനുവേണ്ടി നിങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരില്ല. പകരം www.cisf.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌താല്‍ മതി.

സിഐഎസ്‌എഫ്‌ കാണാതായ ബാഗ്‌ കണ്ടെത്തി തിരികെ നല്‍കും. യാത്രക്കാരുടെ ബാഗുകളും മറ്റും കാണാതാവുന്നത്‌ പലപ്പോഴും വിമാനത്താവള ജീവനക്കാരുമായുള്ള വാക്കുതര്‍ക്കത്തിനും വഴക്കിനും ഇടയാക്കാറുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ സിഐഎസ്‌എഫ്‌ ലോസ്‌റ്റ്‌ ആന്റ്‌ ഫൗണ്ട്‌ എന്ന വെബ്‌സൈറ്റുമായി രംഗത്തെത്തിയത്‌.

സിഐഎസ്‌എഫിന്റെ ചുമതലയിലുള്ള രാജ്യത്തെ 57 വിമാനത്താവളങ്ങളിലാണ്‌ ഇപ്പോള്‍ ഈ നൂതന സേവനം ലഭ്യമാവുക. ലോകത്ത്‌ ഇത്തരം ഒരു സംവിധാനം ഇതാദ്യമാണെന്ന്‌ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അജിത്‌ ഷെഖാവത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നും കളഞ്ഞുകിട്ടുന്ന ബാഗുകള്‍ എയര്‍പോര്‍ട്ട്‌ മാനേജര്‍ക്ക്‌ കൈമാറുകയും അവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റിലെ ലോസ്‌റ്റ്‌ ആന്റ്‌ ഫൗണ്ട്‌ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. അവകാശികള്‍ക്ക്‌ ബാഗ്‌ ലഭിക്കുന്നതിനുള്ള ചില നടപടിക്രമങ്ങളും ബന്ധപ്പെടേണ്ട എയര്‍പോര്‍ട്ട്‌ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും സൈറ്റില്‍ ഉണ്ടാകും.

ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയാല്‍ ഉടമസ്ഥന്‌ ബാഗ്‌ വീണ്ടെടുക്കാം. മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്‌, ക്യാമറ, പണം എന്നിവയുള്‍പ്പെടെ പല വസ്‌തുക്കളും സിഐഎസ്‌എഫിന്‌ ദിനംപ്രതി കളഞ്ഞുകിട്ടാറുണ്ട്‌.

2009 ജനുവരി മുതല്‍ ആഗസ്റ്റ്‌ വരെ 8,07,37,623രൂപയുടെ സാധനങ്ങളാണ്‌ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി സിഐഎസ്‌എഫിന്‌ ലഭിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X