ലൈംഗികത്തൊഴിലാളികള്‍ കുറ്റവാളികളല്ല: കോടതി

കോയമ്പത്തൂരിലെ ഒരു മജിസ്‌ട്രേട്ട് കോടതിയാണ് അനാശാസ്യ പ്രവര്‍ത്തനം തടയുന്ന നിമയത്തിന്റെ പരിധിയിലുള്‍പ്പെടുത്തി ലൈംഗികത്തൊഴിലാളികളെ അറസ്റ്റു ചെയ്യരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കോയമ്പത്തൂരില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശികളായ രണ്ട് ലൈംഗികത്തൊഴിലാളികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇവരെ കുറ്റവാളികളായി കാണരുതെന്ന് കോടതി വ്യക്തമാക്കിയത്.
മധ്യ കോയമ്പത്തൂരില്‍ വച്ച് അറസ്റ്റിലായ ഇവര്‍ക്കെതിരെ അനാശാസ്യ പ്രവര്‍ത്തനം തടയുന്ന നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇവരെ എത്രയും പെട്ടെന്ന് മോചിതരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
ഇവര്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരും ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരും നിസ്സഹായരുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications