Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയെ ലക്ഷ്യമിട്ട് ഐസിസ് ഭീകരര്‍!! ആക്രമണത്തിന് സാധ്യത! അതീവ ജാഗ്രതാ നിര്‍ദേശം!

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഐഎസ് ബന്ധം ആരോപിക്കപ്പെട്ട സെയ്ഫുല്ല എന്ന ഭീകരനെ 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് ഭീകരര്‍ ദില്ലിയിലേക്ക് കടന്നത്.

ദില്ലി: രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ദില്ലിയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ആക്രമണത്തിന് സന്നദ്ധരായിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം.

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഐസിസ് ബന്ധം ആരോപിക്കപ്പെട്ട സെയ്ഫുല്ല എന്ന ഭീകരനെ 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് ഭീകരര്‍ ദില്ലിയിലേക്ക് കടന്നത്.

terrorist

പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കിയിരുക്കുകയാണ്. നോയിഡ, ഗാസിയാബാദ്, ഗുര്‍ഗ്വാന്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബരാബങ്കി, വാരണാസി, സാരാനാഥ് എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ഐസിസ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭോപ്പാല്‍- ഉജ്ജയിന്‍ പാസഞ്ചറിലുണ്ടായ ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴാമനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ലക്‌നൗവില്‍ ഭീകര്‍ ഒളിച്ചിരിക്കുന്നതായി വിവരങ്ങള്‍ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+