ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം; 10 മിനിറ്റിനിടെ രണ്ടിടത്ത് പ്രകമ്പനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇടവേളക്ക് ശേഷം വീണ്ടും ഭൂചലനം. 10 മിനിറ്റിനിടെ രണ്ടിടത്താണ് ഭൂചനലമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലഡാക്കിലും 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 10 ദോഡ ജില്ലയിലും അനുഭവപ്പെട്ടു. ലഡാക്കില്‍ രാത്രി 9:44 നാണ് ഭൂചലനം ഉണ്ടായത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
9.55 നാണ് ദോഡയില്‍ ഭൂചലനം ഉണ്ടായത്. എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച ഉച്ചയോടെ ജമ്മു കശ്മീരില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയോട് ചേര്‍ന്നുള്ള കുന്നിന്‍ പ്രദേശമായ റംബാന്‍ ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് അധികൃതര്‍ അറിയിച്ചത്. രാവിലെ 10.30 ന് മണിപ്പൂരിലെ ഉഖ്രുളില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാവിലെ 10.16 ഓടെ ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലെ അസം ഉള്‍പ്പടേയുള്ള വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. 70 കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ആളപായങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.












Click it and Unblock the Notifications