'മൂക്ക് പൊത്താതെ കയറാനാവില്ല', സ്കൂളിലെ ശുചിമുറി കൈകൊണ്ട് തേച്ചുരച്ച് കഴുകി ബിജെപി എംപി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഖത്ഖാരിയിലുള്ള ഗേൾസ് സ്‌കൂളിലെ ടോയ്‌ലറ്റ് കൈകൊണ്ട് വൃത്തിയാക്കുന്ന ബിജെപി എംപിയുടെ വീഡിയോ വൈറലാകുന്നു. റെവ എംപിയായ ജനാര്‍ദ്ദന്‍ മിശ്രയാണ് വെറും കൈ കൊണ്ട് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മറ്റ് ഉപകരണങ്ങളോ സാനിറ്ററി ഉൽപന്നങ്ങളോ ഉപയോഗിക്കാതെ കൈ ഉപയോഗിച്ച് എംപി ശുചിമുറി വൃത്തിയാക്കുന്ന എംപിയെ വീഡിയോയില്‍ കാണാം
യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സ്കൂളിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ യജ്ഞത്തിന് തുടക്കം കുറിക്കാനാണ് എംപി എത്തിയത്. ഇതിനിടെയാണ് സ്കൂളിലെ ശുചിമുറിയുടെ മോശം അവസ്ഥ അദ്ദേഹം കണ്ടത്. ഇതോടെ ബാത്ത്റൂം ബ്രഷ് പോലുമില്ലാതെ കൈകൊണ്ടുതന്നെ ക്ലോസറ്റ് അടക്കം തേച്ചുരച്ച് കഴുകി.

photo courtesy-twitter/Janardan Mishra
അദ്ദേഹം തന്നെ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഒരു ബക്കറ്റില്‍ വെള്ളം നിറച്ച എംപി കൈ കൊണ്ട് ഉരച്ച് കക്കൂസ് വൃത്തിയാക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച എംപി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്.
വൃത്തിയും ശുചിത്വവും പാലിക്കുക എന്നത് ഒരാളുടെ കടമയാണെന്നാണ് ഗാന്ധിജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരിക്കുന്നത് എന്നായിരുന്നു ഇതേപ്പറ്റി അദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായല്ല ഇത്തരം ശുചിത്വ പരിപാടികളിൽ താൻ ഭാഗമാകുന്നത് എന്നും കൂട്ടിച്ചേർത്തു. തന്റെ മണ്ഡലത്തിലെ ഒരു പ്രൈമറി സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോയും തെരുവ് വൃത്തിയാക്കുന്ന മറ്റൊരു വിഡിയോയും മുൻപ് ജനാർദൻ മിശ്ര പങ്കുവച്ചിരുന്നു.












Click it and Unblock the Notifications