Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉള്ളി വാങ്ങാന്‍ 'പൈനായിരം ഉര്‍പ്യ' ലോണ്‍!

റാഞ്ചി: ജാര്‍ഖണ്ടിലെ ബി ജെ പി എം എല്‍ എമാര്‍ ചിലര്‍ ബാങ്കിലെത്തി പേഴ്‌സണല്‍ ലോണിന് അപേക്ഷിച്ചു. എന്തിനാണ് ലോണ്‍ എന്നോ? ഉള്ളി വാങ്ങാന്‍. അവശ്യസാധനമായ ഉള്ളിക്ക് വില വാണം പോലെ കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ചാണ് എം എല്‍ എമാരുടെ കളിയാക്കല്‍ ലോണപേക്ഷ.

എഴുപതും എണ്‍പതും കടന്ന് പൊതുവിപണിയില്‍ ഉള്ളിവില നൂറിനോട് അടുക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെ കളിയാക്കാനായി ബി ജെ പി എം എല്‍ എ മാര്‍ ഈ അപേക്ഷ നല്‍കിയത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ആല്‍ബര്‍ട്ട് എക്ക ചൗക്ക് ബ്രാഞ്ചിലായിരുന്നു ബി ജെ പി എം എല്‍ എമാരുടെ ലോണ്‍ അപേക്ഷ നാടകം.

onion

ഉള്ളി വാങ്ങണമെങ്കില്‍ പോലും ലോണ്‍ എടുക്കണമെന്ന നിലയിലാണ് നാട്ടുകാര്‍. അത്യന്തം പരിതാപകരമാണ് ഈ അവസ്ഥ. എന്റെ കുറഞ്ഞ ശമ്പളം കൊണ്ട് ഉള്ളി വാങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞാണ് ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ ദുബെ പറഞ്ഞു.

പതിനായിരം രൂപയുടെ പേഴ്‌സണല്‍ ലോണിനാണ് ദുബെ അപേക്ഷ നല്‍കിയിരിക്കുന്നത്. നടപടികള്‍ക്ക് ശേഷം ലോണ്‍ ഉടന്‍ തന്നെ അനുവദിക്കുമെന്ന് ബാങ്ക് മാനേജര്‍ ഉറപ്പുതന്നതായും ഇദ്ദേഹം പറഞ്ഞു. ഉള്ളി ലോണ്‍ എന്നൊരു വിഭാഗം ഇല്ലാത്തതിനാലാണ് പേഴ്‌സണല്‍ ലോണ്‍ ആയി അപേക്ഷ നല്‍കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഉള്ളിവില പിടിച്ചുനിര്‍ത്തുന്നതില്‍ പൂര്‍ണ പരാജയമാണ് എന്ന് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ കുറ്റപ്പെടുത്തി. അവശ്യസാധനങ്ങളുടെ വിലയുടെ മേല്‍ ഈ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+