അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തി : വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍
ജാര്‍ഖണ്ഡ്: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ വിദ്യാഭ്യാസ മന്ത്രി മാല ചാര്‍ത്തി. ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവാണ് മാല ചാര്‍ത്തിയത് സംഭവം വിവാദമായിരിക്കുകയാണ്.
കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി ചടങ്ങിന് മുമ്പ് മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാല ചാര്‍ത്തുകയായിരുന്നു.

ഹിന്ദു വിശ്വാസപ്രകാരം മരിച്ചവരുടെ ഫോട്ടോയില്‍ അവരോടുള്ള ആദരസൂചകമായാണ് മാല ചാര്‍ത്തുന്നത്. എന്നാല്‍ അബ്ദുള്‍ കലാം മരിച്ചിട്ടില്ല എന്നകാര്യം വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ലോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ബി.ജെ.പി എംഎല്‍എ മനീഷ് ജെയ്‌സ്‌വാളിന്റേയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റേയും മറ്റ് നിരവധി വ്യക്തികളുടേയും മുന്നിലാണ് സംഭവം നടന്നത്
BJP govt in Jharkhand.Their education minister pays tribute to Ex president Kalam sir.This is a huge goof-up. pic.twitter.com/mrds0fO3F7
— Drunkard Mehta (@DaaruBaazMehta) July 22, 2015 എന്നാല്‍ സ്‌കൂളുകളിലും മറ്റും വലിയ നേതാക്കളുടെ ചിത്രം വയ്ക്കാറുണ്ടെന്നും അതില്‍ മാലചാര്‍ത്തുന്നത് അവരോടുള്ള ആദരസൂചകമായാണെന്നും നീര യാദവ് പ്രതികരിച്ചു. അതിനാല്‍ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തുന്നതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു












Click it and Unblock the Notifications