• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രക്ഷയൊരുക്കി പ്രിയങ്കയും കോൺഗ്രസും; ഒടുവിൽ നേരിട്ട് കാണാനെത്തി കഫീൽ ഖാൻ; എത്തിയത് കുടുംബത്തോടൊപ്പം

ലഖ്നൗ; ജയിൽ മോചിതനായതിന് പിന്നാലെ ഡോ കഫീൽ ഖാൻ രാഷ്ട്രീയത്തിൽ സജീവമാകുമെന്നും കോൺഗ്രസിലേക്ക് ചേരുമെന്നുള്ള റിപ്പോർട്ടുകൾ ശക്തമായിരുന്നു. തന്റെ ജയിൽ മോചനത്തിനായി കോൺഗ്രസും പ്രിയങ്ക ഗാന്ധിയും ഇടപെട്ടുവെന്ന് കഫീൽ ഖാൻ തന്നെ വെളിപ്പെടുത്തിയതോടെയായിരുന്നു ഇത്.

മാത്രമല്ല ജയിലിൽ നിന്ന് വന്ന കഫീൽ ഖാൻ സ്വദേശമായ ഖൊരക്പൂരിലേക്ക് പോകാതെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് കുടുംബത്തോടെ താമസം മാറുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു അഭ്യൂഹങ്ങൾ ശക്തമായത്. ഇപ്പോഴിതാ തന്റെ ജയിൽ മോചനത്തിനായി മുന്നിട്ട് നിന്ന പ്രിയങ്കാ ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ചിരിക്കുകയാണ് കഫീൽ. വിശദാംശങ്ങളിലേക്ക്

കോൺഗ്രസിലേക്കെന്ന്

കോൺഗ്രസിലേക്കെന്ന്

പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ഡോ കഫീൽ ഖാനെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ജയിലിൽ അടിച്ചത്. പിന്നീട് ദേശീയ സുരക്ഷ നിയമം കൂടി ചുമത്തി. ഇതോടെ ഏഴ് മാസത്തോളമായിരുന്നു കഫീൽ ജയിലിൽ കഴിഞ്ഞത്. ഇതിനിടയിൽ കഫീലിന്റെ മോചനത്തിനായി ശക്തമായ പ്രചരണങ്ങളായിരുന്നു കോൺഗ്രസ് നടത്തിയിരുന്നത്.

രാജസ്ഥാനിലേക്ക്

രാജസ്ഥാനിലേക്ക്

പ്രിയങ്ക ഗാന്ധി നേരിട്ട് വിഷയത്തിൽ ഇടപെടുകയും ചെയ്തു. കഫീൽ ഖാന്റെ കുടുംബവുമായും നിരന്തരം പ്രിയങ്ക ഇതിനിടയിൽ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ അലഹബാദ് ഹൈക്കോടതിയുടെ ഇടപെടലോടെ ജയിൽ മോചിതനായ കഫീൽ ഖൊരക്പൂരിലേക്ക് പോകാതെ രാജസ്ഥാനിലേക്ക് കുടുംബ സമേതം താമസം മാറുകയായിരുന്നു.

സുരക്ഷിതനെന്ന്

സുരക്ഷിതനെന്ന്

കോൺഗ്രസ് സർക്കാരിന് കീഴിൽ താൻ സുരക്ഷിതനായിരിക്കുമെന്നായിരുന്നു കഫീൽ പ്രതികരിച്ചത്. മാത്രമല്ല പ്രിയങ്കയുടെ ഇടപെടലിനെ കുറിച്ചും അവർ ചെയ്ത സഹായത്തെ കുറിച്ചുമെല്ലാം കഫീൽ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് കഫീൽ കോൺഗ്രസിനോട് അടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. അതേസമയം അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പിന്നീട് കഫീൽ തന്നെ രംഗത്തെത്തിയിരുന്നു.

കഫീലിന്റെ വിശദീകരണം

കഫീലിന്റെ വിശദീകരണം

താൻ ഒരു പാർട്ടിയിലേക്കും ഇല്ലെന്നും ഡോക്ടറായി തന്നെ സേവനം അനുഷ്ഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ഇന്ന് അദ്ദേഹം പ്രിയങ്ക ഗാന്ധിയെ സന്ദർശിച്ചിരിക്കുന്നത്.ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് അദ്ദേഹം പ്രിയങ്ക ഗാന്ധിയെ കാണാൻ എത്തിയത്. യുപി കോൺഗ്രസ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

cmsvideo
  കഫീല്‍ ഖാന്‍ ഇനി യോഗിക്കെതിരെ | Oneindia Malayalam
  ദില്ലിയിൽ വെച്ച്

  ദില്ലിയിൽ വെച്ച്

  ദില്ലിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് യുപി സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലുവും മൈനോരിറ്റി കോൺഗ്രസ് ചെയർമാൻ ഷഹനവാസ് അലാമും കൂടിക്കാഴ്ചയിയിൽ പങ്കെടുത്തിരുന്നു. ഇതാദ്യമായാണ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം കഫീൽ പ്രിയങ്കയെ കാണുന്നത്. കഫീൽ ഖാന്റെ താമസവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാമെന്ന് നേരത്തേ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

  മയക്കുമരുന്ന് കേസ്;സഞ്ജന ഗൽറാണി ഇസ്ലാം മതം സ്വീകരിച്ചു മാഹിറയായെന്ന്;കേസിൽ ലൗജിഹാദ് ആരോപിച്ച് ബിജെപി

  പ്രവാസി പ്രേമമെന്ന 19ാം അടവ്; ഈന്തപ്പഴം എവിടെ പോയി?കോടിയേരി വടികൊടുത്ത് അടിവാങ്ങല്ലേയെന്ന് ചാമക്കാല

  2000 രൂപ നോട്ടുകൾ കേന്ദ്രസർക്കാർ നിർത്തലാക്കും? ധനകാര്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

  സഭയിൽ നടന്നത് നാടകീയ രംഗങ്ങൾ; എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിച്ചത് വി മുരളീധരൻ

  English summary
  Kafeel khan with family met Priyanka gandhi at delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X