ഇടതിന്റെ സംഘപരിവാർ വിരുദ്ധ പോരാട്ടങ്ങളുടെ ഒരു അടയാളമാണ് ജഹാംഗീർപുരിയില്‍ കണ്ടത്: കെകെ ശൈലജ
രാജ്യത്ത് സംഘപരിവാർ നടത്തുന്ന ഭീകരയ്ക്കെതിരായി ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങളുടെ ഒരു അടയാളമാണ് ഇന്ന് ജഹാംഗീർപുരിയില്‍ കണ്ടതെന്നും സി പി എം നേതാവ് കെകെ ശൈലജ. ജഹാംഗീർപുരിയിലെ കെട്ടിട്ടം പൊളിക്കല്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.
അനധികൃതമായി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരുന്ന ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ സി പി ഐ എം നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണ്. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ്റെ നിയമവിരുദ്ധ നടപടിക്കെതിരെ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിൻ്റെ നേതൃത്വത്തിൽ പാർട്ടി സഖാക്കൾ ഇന്ന് സ്ഥലത്ത് നേരിട്ട് എത്തി നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്നും കെകെ ശൈലജ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അവരുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

അനധികൃതമായി കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരുന്ന ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ സിപിഐ എം നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണ്. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ്റെ നിയമവിരുദ്ധ നടപടിക്കെതിരെ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിൻ്റെ നേതൃത്വത്തിൽ പാർട്ടി സഖാക്കൾ ഇന്ന് സ്ഥലത്ത് നേരിട്ട് എത്തി നടത്തിയ ഇടപെടൽ പ്രശംസനീയമാണ്. കെട്ടിടങ്ങൾ പൊളിക്കുന്നത് നിർത്തിവയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഇത് വകവയ്ക്കാതെ പൊളിക്കൽ നടപടികൾ തുടർന്ന നോർത്ത് ഡൽഹി കോർപറേഷൻ നടപടിയെയാണ് ബൃന്ദാ കാരാട്ടും സഖാക്കളും നേരിട്ടെത്തി തടഞ്ഞത്.
അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങൾക്ക് നേരെ ബി ജെ പിയും സംഘപരിവാർ ശക്തികളും രാജ്യത്താകമാനം നടത്തുന്ന കടന്നുകയറ്റങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ജഹാംഗീർപുരിയിലേത്. കൈയ്യേറ്റമാരോപിച്ച് ന്യൂനപക്ഷങ്ങളുടെ വീടുകൾ തകര്‍ക്കുകയായിരുന്നു സംഘ പരിവാര്‍ ലക്ഷ്യം. എന്നാൽ കൃത്യസമയത്ത് സ്ഥലത്തെത്തിയ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സുപ്രീംകോടതി ഉത്തരവ് കാണിച്ചതോടെ അധികാരികൾ മുട്ട് മടക്കി. രാജ്യത്താകമാനം സംഘപരിവാർ അതിക്രമങ്ങള്‍ക്ക്ഇരയാക്കപ്പെട്ട ജനങ്ങളെ സംരക്ഷിച്ച് നിർത്തുന്നതിനായി സി പി ഐഎമ്മും ഇടതുപക്ഷവും നടത്തുന്ന ശ്രമങ്ങളുടെ ഒരു അടയാളമാണ് ജഹാംഗിർപുരിയിലേത്.
Recommended Video
നിയമവാഴ്ചയെ പോലും വെല്ലുവിളിക്കുന്ന സംഘപരിവാർ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ നിശ്ചയദാർഢ്യത്തോടെ പോരാടി അവരെ മുട്ടുകുത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ...
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications