കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ വിലക്ക് പിന്‍വലിച്ച് കര്‍ണ്ണാടക;മൂന്ന് സംസ്ഥാനങ്ങള്‍ക്ക് വിലക്ക് തുടരും

Google Oneindia Malayalam News

ബെംഗ്‌ളൂരു: കേരളത്തില്‍ നിന്നുള്ളവരെ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് കര്‍ണ്ണാടക. കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്കായിരുന്നു കര്‍ണ്ണാടക വിലക്കേര്‍പ്പെടുത്തിയത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കായിരുന്നു പ്രവേശന വിലക്ക്.

കേരളത്തിനേര്‍പ്പെടുത്തിയ വിലക്ക് മാത്രമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള വിലക്ക് നിലനില്‍ക്കും. മേയ് 31 വരെ വിലക്ക് തുടരുമെന്നാണ് സംസ്ഥാന വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

karnataka

ഇരു സംസ്ഥാനങ്ങളും അനുമതി നല്‍കിയാല്‍ അന്തര്‍സംസ്ഥാന യാത്രകള്‍ യാത്രകള്‍ അനുവദിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെയാണ് കര്‍ണാടകയുടെ നടപടി.

വിലക്ക് നീക്കിയതോടെ കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്കുള്ള യാത്രക്ക് വലിയ തടസമുണ്ടാവില്ല. കര്‍ണാടകയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് വിലര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയും, ഗുജറാത്തും തമിഴ്‌നാടും രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടുതലുള്ള സംസ്ഥാനമാണ്. മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയെങ്കിലും ഇളവുകള്‍ അനുവദിച്ചിരുന്നു.പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ഇളവുകളാണ് അനുവദിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ബസുകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും 30 യാത്രക്കാരെ മാത്രമേ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഓല, യൂബര്‍ എന്നീ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. നാളെ മുതലാണ് സര്‍വീസ് ആരംഭിക്കുക. കണ്‍ടെയിന്‍മെന്റ് സോണിന് പുറത്ത് എല്ലാ കടകളും തുറക്കും. എന്നാല്‍ സംസ്ഥാനത്തെ മാളുകളും സിനിമ തീയേറ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Karnataka minister praises kerala model | Oneindia Malayalam

കര്‍ണാടകയില്‍ ഇതുവരെ 1147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 601 പേര്‍ ഇപ്പോഴും ചികിത്സയല്‍ തുടരുകയാണ്. 509 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ സംസ്ഥാനത്ത് 37 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ 13 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വ്വീസ്; ഓട്ടോയും ടാക്‌സിയും ഓടും; പക്ഷെ അതിര്‍ത്തി ലംഘിച്ചാല്‍?ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വ്വീസ്; ഓട്ടോയും ടാക്‌സിയും ഓടും; പക്ഷെ അതിര്‍ത്തി ലംഘിച്ചാല്‍?

English summary
Lockdown 4.0: Karnataka Removes the Ban on Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X