ലുലു മാളിന് അഭിമാന നേട്ടം: പിന്തള്ളിയത് ആഗോള രംഗത്തെ 75 മുന്‍നിര മാളുകളെ, യുഎസില്‍ നിന്ന് അവാർഡ്
പ്രവർത്തനം തുടങ്ങി 2 വർഷം കൊണ്ട് അഭിമാനകരമായ പല നേട്ടങ്ങളാണ് ഉത്തർപ്രദേശിലെ ലഖ്നൗല്‍ സ്ഥിതി ചെയ്യുന്ന ലുലു മാള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മാളായി മാറാനും ലഖ്നൗ ലുലുവിന് സാധിച്ചു. രണ്ട് വർഷത്തിനിടെ 3 കോടിയിലേറേപ്പേർ ലഖ്നൗലെ മാളില്‍ എത്തിയതെന്നായിരുന്നു കഴിഞ്ഞ മാസം പുറത്ത് വന്ന കണക്ക്.
മൂന്ന് കോടിയെന്ന നാഴിക കല്ല് പിന്നിട്ടതിന്റെ സ്മരണയ്ക്കായി ലുലു മാൾ പ്രത്യേക റീട്ടെയിലേഴ്‌സ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോഴിതാ മറ്റൊരു അംഗീകാരം കൂടി ലഖ്നൗ ലുലു മാളിനെ തേടി എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലുള്ള അവാർഡാണ് ഇതെന്നതാണ് ശ്രദ്ധേയം.

ആഗോളതലത്തിൽ 75 മാളുകളെ പിന്തള്ളിയാണ് മാർക്കറ്റിംഗ് മികവിനുള്ള സിൽവർ അവാർഡ് ഖ്നൗ ലുലുവിനെ തേടിയെത്തിയിരിക്കുന്നത്. ഇതോടെ ലുലു മാൾ ലഖ്‌നൗവിനെ വീണ്ടും ഒരിക്കല്‍ കൂടി ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ലാസ് വെഗാസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ലുലു മാൾ ലഖ്‌നൗ അധികൃതർ ഐസിഎസ്സി മാക്സിയുടെ മാർക്കറ്റിംഗ് എക്‌സലൻസ് ഇൻ്റഗ്രേറ്റഡ് 2024 ലെ സിൽവർ അവാർഡ് ഏറ്റുവാങ്ങി.
ഐസിഎസ്സി ഗ്ലോബൽ അവാർഡുകൾ ബിസിനസ്സ് മികവിനുള്ള അന്താരാഷ്ട്ര തലത്തിലെ ഏറ്റവും അംഗീകാരമുള്ള അവാർഡുകളിൽ ഒന്നായിട്ടാണ് കാണുന്നത്. ലോകമെമ്പാടുമുള്ള 75 മാളുകൾ അവാർഡിനായി രംഗത്തുണ്ടായിരുന്നു എന്നതിനാല്‍ തന്നെ നിരവധി പ്രശസ്ത മാളുകളെ പിന്തള്ളിയാണ് ലുലു മാർക്കറ്റിംഗ് എക്‌സലൻസ് ഇൻ്റഗ്രേറ്റഡ് അവാർഡ് നേടിയത്.
ഇത്തരം ഒരു അവാർഡ് ഏറ്റുവാങ്ങിയതില്‍ വളരെ അധികം സന്തോഷവും അഭിമാനവും ഉണ്ടെന്നാണ്
ലഖ്‌നൗവിലെ ലുലു മാളിൻ്റെ ജനറൽ മാനേജർ സമീർ വെർമ വ്യക്തമാക്കിയത്. ആഗോള തലത്തിൽ ലഖ്‌നൗവിൻ്റെ പേര് ഉയർത്തുന്നതിനുള്ള ലുലു മാൾ ലഖ്‌നൗ ടീമിൻ്റെ അർപ്പണബോധത്തിൻ്റെയും അക്ഷീണമായ പരിശ്രമത്തിൻ്റെയും തെളിവാണിത്. ഇത്തരം നേട്ടങ്ങൾ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും സമീർ വ്യക്തമാക്കി.
ലഖ്‌നൗവിലെ ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിൽ സ്ഥിതി ചെയ്യുന്ന 2.2 മില്യൺ ചതുരശ്ര അടി വിസ്തീർണമുള്ള മാൾ ഇന്ത്യയിലേയും വിദേശത്തേയും ഏറ്റവും വലിയ ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്. 2022 ജുലൈയിലായിരുന്നു ലഖ്നൗലെ മാള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ ചില വിവാദങ്ങളും മാളുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് മാളിനെ ജനം ഏറ്റെടുക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്.
40-ലധികം എഫ് ആന്‍ഡ് ബി ബ്രാൻഡുകളാണ് ലഖ്‌നൗവിലെ ലുലു മാളിൽ നിലവിൽ പ്രവർത്തിക്കുന്നത്. റോയൽ കഫേ, കഫേ ഡൽഹി ഹൈറ്റ്‌സ് തുടങ്ങിയ ആഗോള പാചകരീതികളും പ്രാദേശികമായി പ്രചാരമുള്ള രീതികളും ഇവിടെ ലഭ്യമാണ്. ഫാഷൻ, സൗന്ദര്യ പ്രേമികൾക്കായി സുഡിയോ, വെസ്റ്റ് സൈഡ്, പാന്റലൂണ്‍സ്, അഡിഡാസ് ഒർജിനല്‍ല്‍, മീന ബസാർ തുടങ്ങി 300-ലധികം പ്രമുഖ ബ്രാൻഡുകളുടെ ആകർഷകമായ ശേഖരവും ഉത്തർപ്രദേശിലെ ഈ ഏക ലുലു മാളിൽ ഉണ്ട്.












Click it and Unblock the Notifications