15കാരിയെ ജീവനോടെ തീയിട്ട് കൊന്നു
അലഹബാദ്: നാലു യുവാക്കള്‍ ചേര്‍ന്ന് 15കാരിയെ ജീവനോടെ തീയിട്ട് കൊന്നതായി പരാതി. ഉത്തര്‍ പ്രദേശിലെ ലഖിംപൂരിലെ ഖേരി വില്ലേജിലാണ് സംഭവം.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. കകഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തുള്ള ബെച്ചു, ജസ്‌ക്കരന്‍, രമധര്‍, പപ്പു എന്ന യുവാക്കള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു.

ഇവരുടെ ശല്യം കാരണം പെണ്‍കുട്ടിയും അച്ഛനും പോലീസ് സ്‌റ്റേഷനിലെത്തി യുവാക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതില്‍ കുപിതരായ യുവാക്കള്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തീ വയ്ക്കുകയായിരുന്നു.
പെള്ളലേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചൊദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.


Click it and Unblock the Notifications