Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂര്‍ രാജിവെക്കണമെന്ന് എന്‍സിപി

ദില്ലി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ രാജിവെക്കണമെന്ന് യു പി എ ഘടകകക്ഷിയായ എന്‍ സി പി. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കഴിയുന്നത് വരെ ശശി തരൂര്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നാണ് എന്‍ സി പി ആവശ്യപ്പെട്ടത്. എന്നാല്‍ സഖ്യകക്ഷിയുടെ ഈ ആവശ്യം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.

ശശി തരൂര്‍ മന്ത്രിസ്ഥാനം രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ശശി തരൂര്‍ കേന്ദ്ര മന്ത്രിസഭയിലെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. ഇപ്പോള്‍ ശശി തരൂര്‍ മന്ത്രിസ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല.

shashi-tharoor

നേരത്ത എന്‍ സി പി വക്താവ് ഡി പി ത്രിപാഠിയാണ് ശശി തരൂരിന്റെ രാജി ആവശ്യപ്പെട്ടത്. സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണമല്ല. അസ്വഭാവികമായ ഈ മരണം അന്വേഷിക്കുന്ന അവസരത്തില്‍ ശശി തരൂര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ആളുകളില്‍ സംശയം ഉണ്ടാക്കും. ഗുരുതരമായ ആരോപണങ്ങളാണ് സുനന്ദ പുഷ്‌കറിന്റെ മരണത്തിന് തൊട്ടുമുന്‍പ് ഉണ്ടായത്.

എന്നാല്‍ ശശി തരൂരിനെതിരെ ഒരു തരത്തിലുള്ള ആരോപണങ്ങളും ആരും ഉന്നയിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇതിന് മറുപടി പറയുന്നത്. ഏതെങ്കിലും സംഘടനയോ ആളുകളോ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുള്ളതായി പറഞ്ഞിട്ടില്ല. പിന്നെ എന്ത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവെക്കേണ്ടത്.

ജനുവരി 17 നാണ് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ സ്റ്റാര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+