Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന്‍ യുവതിക്ക് കാണേണ്ടത് സല്‍മാനെയോ, ഷാരൂഖിനെയോ? സംശയം മുറുകുന്നു..

ജലന്ദര്‍: പാക്കിസ്ഥാനില്‍ നിന്നും പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തിയ സ്ത്രീയുടെ കാര്യത്തില്‍ സംശയം മുറുകുന്നുവോ..? പാക്കിസ്ഥാന്‍ കറാച്ചി സ്വദേശി ചന്ദ് ഖാന് സത്യത്തില്‍ ഇന്ത്യയില്‍ നിന്ന് ആരെയാണ് കാണേണ്ടത് ? എന്തിനാണ് യുവതി ഇന്ത്യയിലേക്ക് എത്തിയത്..? സംശയിക്കുംവിധം യുവതി പോലീസിനോട് മൊഴികള്‍ മാറ്റിപറയുകയാണ്.

സംത്സോത എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെജലന്ദര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് യുവതിയെ പോലീസ് പിടികൂടുന്നത്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് യുവതി ചോദ്യം ചെയ്യലില്‍ പറഞ്ഞത്.

ആദ്യം യുവതി പറഞ്ഞത്

ആദ്യം യുവതി പറഞ്ഞത്

പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഈ സ്ത്രീ പറഞ്ഞത് താന്‍ ഇന്ത്യയിലേക്ക് വന്നത് സഹോദരനൊപ്പമാണെന്നാണ്. കുട്ടികളുണ്ടാവാത്ത പ്രശ്‌നത്തില്‍ ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് വന്നതാണെന്നും യുവതി പറയുകയുണ്ടായി.

ഷാരൂഖിനോടുള്ള ആരാധന മൂത്ത്

ഷാരൂഖിനോടുള്ള ആരാധന മൂത്ത്

പിന്നീട് യുവതി പോലീസിനോട് പറഞ്ഞത് താന്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ വലിയ ആരാധികയാണെന്നാണ്. അദ്ദേഹത്തെ കാണാനായിട്ടാണ് ഇന്ത്യയില്‍ വന്നതെന്നും,അതിനായി മുംബൈയിലേക്ക് പോകുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു.

ഇന്ത്യയില്‍ എത്തിയത്

ഇന്ത്യയില്‍ എത്തിയത്

പിന്നീടുള്ള ചോദ്യം ചെയ്യലില്‍ യുവതി പറഞ്ഞത് താന്‍ ഇന്ത്യയില്‍ എത്തിയത് നടന്‍ സല്‍മാന്‍ ഖാനെ കാണാനാണെന്ന്. ഭജ്രംഗി ഭായിജാന്‍ എന്ന ബോളിവുഡ് ചിത്രം കണ്ട് സല്‍മാനോടുള്ള ആരാധന മൂത്താണ് താന്‍ എത്തിയതെന്നും പറഞ്ഞു.

സത്യത്തില്‍ ആരെ കാണാന്‍?

സത്യത്തില്‍ ആരെ കാണാന്‍?

ഒടുവില്‍ യുവതി താന്‍ ദില്ലിയിലേക്ക് പോകുകയായിരുന്നെന്നും തന്റെ നഷ്ടപ്പെട്ട അമ്മാവനെ കണ്ടെത്താനാണ് ഇന്ത്യയിലെത്തിയതെന്നും മാറ്റിപ്പറഞ്ഞു.

ഭര്‍ത്താവിന്റെ പേര് സല്‍മാന്‍ ഖാന്‍

ഭര്‍ത്താവിന്റെ പേര് സല്‍മാന്‍ ഖാന്‍

ചന്ദ് ഖാന്‍ സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയാണെന്നും യുവതിയുടെ ഭര്‍ത്താവിന്റെ പേര് സല്‍മാന്‍ ഖാനാണെന്നും പോലീസ് വ്യക്തമാക്കുന്നു.

സംശയങ്ങള്‍ മുറുകുന്നു

സംശയങ്ങള്‍ മുറുകുന്നു

ഗുരുദാസ്പൂര്‍ ആക്രമണം കഴിഞ്ഞിട്ട് ഏതാനും ദിവസം മാത്രമേ ആയുള്ളൂ. ഇതിനിടയിലാണ് പാക്കിസ്ഥാനില്‍ നിന്നും ഒരു യുവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ത്രീയുടെ മൊഴിമാറ്റി പറയല്‍ സംശയിക്കുംവിധമാണ്. അതുകൊണ്ട് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+