കർത്താർപൂർ ഇടനാഴി നവംബർ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ദിവസേന 5000 തീർത്ഥാടകർക്ക് അനുമതി
ദില്ലി: നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കർത്താർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഹർമിസ്രത്ത് ബാദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്താനിലെ സിഖ് തീർത്ഥാടന കേന്ദ്രമായ കർത്താർപൂർ സാഹിബിനെയും പഞ്ചാബിലെ ഗുർദാസ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. കർത്താർപൂർ ഇടനാഴി തുറന്ന് കൊടുക്കുന്നതോടെ ഇന്ത്യൻ തീർത്ഥാടകർക്ക് വിസയില്ലാതെ തന്നെ കർത്താർപൂർ സാഹിബിൽ സന്ദർശനം നടത്താൻ സാധിക്കും.
സിഖ് മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമാണ് കർത്താർപൂർ ഗുരുദ്വാര. സിഖ് മതസ്ഥാപകൻ ഗുരുനാനാക്കിന്റെ അന്ത്യ വിശ്രമസ്ഥലമാണ് കർത്താർപൂർ ഗുരുദ്വാരയെന്നാണ് വിശ്വാസം. ഇന്ത്യൻ തീർത്ഥാടകർക്കായി നവംബർ 9ന് കർത്താർപൂർ ഇടനാഴി തുറന്ന് കൊടുക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കിയിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം നവംബർ 9ന് കർത്താർപൂർ ഗുരുദ്വാരയിൽ സന്ദർശനം നടത്തുന്നുണ്ട്. നവംബർ 12ന് ഗുരുനാനാക്കിന്റെ 550ാം ജന്മദിനത്തിന്റെ ഭാഗമായുള്ള പ്രധാന ആഘോഷം നടക്കുന്ന സുൽത്താൻപൂർ ലോധിയും സംഘം സന്ദർശിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഈ സംഘത്തിനൊപ്പം ഉണ്ടാകും. ഇന്ത്യൻ അതിർത്തി മുതൽ കർത്താർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് പാകിസ്താൻ ഇടനാഴി നിർമിക്കുന്നത്. ഗുർദാസ്പൂരിലെ ദേരാ ബാബാ നാനാക് മുതൽ അതിർത്തി വരെയാണ് ഇന്ത്യ നിർമാണം നടത്തുന്നത്.
തീർത്ഥാടകർ എന്ന നിലയ്ക്കാണ് കർത്താർപൂരിൽ സന്ദർശനം നടത്തുന്നതെന്നും ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. ദിവസേനാ 5000 സിഖ് തീർത്ഥാടകരെ ഇടനാഴി വഴി കർത്താർപൂരിലേക്ക് കടത്തിവിടാൻ അനുമതി നൽകുമെന്നാണ് പാകിസ്താൻ വ്യക്തമാക്കിയിരിക്കുന്നത്.
-
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
'അത് താങ്കൾ വിചാരിച്ചാൽ നടക്കില്ല, തരത്തിൽ പോയി കളിക്ക് നികേഷേ'; മറുപടിയുമായി ദീപ്തി മേരി വർഗീസ് -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
വിഷു കഴിഞ്ഞാല്‍ ഇവര്‍ക്ക് ശുക്രദശയും രാജയോഗവും ഒരുമിച്ച്..! ഇതാണോ നിങ്ങളുടെ രാശി? -
ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; കാരണം ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ, ഇനിയെന്ത്? -
ആശ്വാസവാര്‍ത്ത..! യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, തീരുമാനം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ -
'25000 വോട്ടുകൾക്ക് ബേപ്പൂരിൽ ഞാൻ ജയിക്കും, നാല് അപരന്മാരെയാണ് എനിക്കെതിരെ നിർത്തിയത്'; പിവി അൻവർ












Click it and Unblock the Notifications