കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് വെങ്കയ്യ നായിഡു

  • By ഭദ്ര
Google Oneindia Malayalam News

കൊച്ചി: ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തുല്യനീതി നടപ്പാക്കുന്നതിന് മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വ്യക്തിഗത നിയമ ബോര്‍ഡ് നിര്‍ത്തലാക്കുന്ന കാര്യമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും മുത്തലാഖ് സംവിധാനം നിര്‍ത്തേണ്ടതാണ് ഇപ്പോഴത്തെ ആവശ്യകതയെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉറച്ച് നില്‍ക്കുകയാണ്. മുത്തലാഖ് വിഷയത്തില്‍ സ്ത്രീകളും അഭിപ്രായം രേഖപ്പെടുത്തിയതില്‍ അവര്‍ക്ക് താല്പര്യമില്ലാത്ത സംവിധാനത്തെ നിര്‍ത്താലാക്കുകയാണ് വേണ്ടത്.

 venkaiah-naidu

വ്യക്തിഗത മുസ്ലീം ബോര്‍ഡ് മുത്തലാഖിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് രംഗത്ത് വന്ന സാഹചര്യത്തിലാണ് നായിഡു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മതേതര രാജ്യമാണ് ഇന്ത്യ, ലിംഗ സമത്വവും തുല്യ നീതിയുമാണ് ഒരു മതേതര രാജ്യത്തിന് വേണ്ടത്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയില്‍ നീതി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English summary
Defending the centre's stand on the issue of reforms in Muslim Personal Law, union minister Venkaiah Naidu today said not only was the practice of triple talaq - oral divorce under Muslim Personal Law - iniquitous it was also harming women in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X