പ്രിയങ്കയുടെ ഗ്ലാമര്‍ കോണ്‍ഗ്രസിനെ രക്ഷിക്കുമോ?
ദില്ലി: അഴിമതിയില്‍ മുങ്ങിനില്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ഗ്ലാമറിനും കഴിയില്ലെന്ന് ബി ജെ പി നേതാവ് മേനക ഗാന്ധി. കോണ്‍ഗ്രസിനെക്കൊണ്ട് ജനങ്ങള്‍ മടുത്തിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ടുചെയ്യില്ല - ഗാന്ധി കുടുംബത്തിലെ അംഗം കൂടിയായ മേനക പറഞ്ഞു.
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസ്. അതിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. അഴിമതിയും വിവാദങ്ങളും പാര്‍ട്ടിയുടെ ഇമേജ് തകര്‍ത്തിരിക്കുകയാണ്. രാജ്യത്തെ കൊള്ളയടിച്ചും പറ്റിച്ചുമാണ് കോണ്‍ഗ്രസ് ഈ കണ്ട കാലമെല്ലാം ഭരിച്ചത്. രാഹുല്‍ ഗാന്ധിക്കോ സഹോദരി പ്രിയങ്കാ ഗാന്ധിക്കോ ഇനി കോണ്‍ഗ്രസിനെ സഹായിക്കാന്‍ പറ്റില്ല.

നാല്പത് കള്ളന്മാരെ ആര് നയിച്ചാലും വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് മേനകയുടെ കമന്റ്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും തന്നെയാണ് ഇപ്പോഴും അധികാരം കൈയില്‍ വെച്ചിരിക്കുന്നത്. രാഹുല്‍ പരസ്യമായി സ്ഥാനമേറ്റാലും അത് വ്യത്യാസമുണ്ടാക്കാന്‍ പോകുന്നില്ല.
പ്രിയങ്ക ഗാന്ധിയുടെ ഗ്ലാമര്‍ കൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല. പ്രിയങ്കയുടെ നേതൃത്വ പാടവത്തെക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. പത്ത് വര്‍ഷത്തോളമായി രാഹുല്‍ ഗാന്ധി നേതാവാും എന്ന് പറഞ്ഞുനടക്കുന്നു. എന്നിട്ടെന്തുണ്ടായി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സഹോദരന് സഞ്ജയ് ഗാന്ധിയുടെ ഭാര്യയായ മേനകയും മകന് വരുണും ബി ജെ പി പാളയത്തിലാണ് ഇപ്പോള്‍.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications