മോദിയെ കുരിശിലേറ്റാന്‍ രണ്ടു നാള്, അറിയാതെ പോകരുത് ഈ നേട്ടങ്ങള്‍
നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടുകള്ചൂണ്ടിക്കാട്ടി മോദിയെ ക്രശിക്കുന്നവര് ഈ നേട്ടങ്ങള്‍ കാണാതെ പോകരുത്.
ദില്ലി : നവംബര്‍ എട്ട് ആരും മറക്കില്ല. രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് അന്നേ ദിവസം ആയിരുന്നു. നിരോധനം വന്ന് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. എതിര്‍ത്തു പിന്തുണച്ചും നിരവധി പേര് ഇതിനോടകം രംഗത്തു വന്നു. ആശങ്കകളും വെല്ലുവിളികളും നിറഞ്ഞ ദിവസങ്ങള്‍.
അഴിമതിക്കും കള്ളപ്പണത്തിനും എതിരെ കൊണ്ടുവന്ന നടപടിയില്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകളാണ്. രാജ്യത്തിന്റെ നല്ല ഭാവിക്കായി കൊണ്ടു വന്ന നടപടിയെ ഭൂരിഭാഗം ജനങ്ങളും പിന്തുണയ്ക്കുമ്പോള്‍ ഇപ്പോള്‍ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടികള്‍ ഉയര്‍ത്തിക്കാട്ടി മോദിയെ ക്രൂശിച്ചു കൊണ്ടിരിക്കുകയാണ്.
ബുദ്ധിമുട്ടുകള്‍ ഏറെ ചൂണ്ടിക്കാട്ടി മോദിയെ ക്രൂശിക്കുന്നവര്‍ നോട്ട് നിരോധനത്തിന്റെ ഈ നേട്ടങ്ങള്‍ കാണാതെ പോകരുത്.

നികുതി വെട്ടിപ്പിനും പിടി
നോട്ട് നിരോധനത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് അനധികൃത പണം നിയന്ത്രിക്കാനായി എന്നത്. അനധികൃ തമായി പണം സമ്പാദിച്ചവര്‍ക്കും നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കും വലിയ തിരിച്ചടിയായിരുന്നു നടപടി. കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചിരുന്ന കള്ളപ്പണമാണ് ഇതോടെ പുറത്തു വന്നത്. ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിച്ചവര്‍ക്ക് മുന്നില്‍ രണ്ടു വഴി മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒന്ന് പണം ബാങ്കില്‍ നിക്ഷേപിച്ച് നികുതിയും പിഴയും അടയ്ക്കുക മറ്റൊന്ന് ആ പണം വിലയില്ലാത്ത പേപ്പറാണെന്ന് തിരിച്ചറിഞ്ഞ് കത്തിച്ചു കളയുക.

കള്ളനോട്ടിന് നിയന്ത്രണം
നോട്ട് നിരോധനം കൊണ്ടുണ്ടായ ഏറ്റവം വലിയ നേട്ടങ്ങളിലൊന്നാണ് തീവ്രവാദത്തിനേറ്റ തിരിച്ചടി. പാകിസ്ഥാന് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തി തീവ്രവാദം വ്യാപിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. തീവ്രവാദത്തിന്റെ വ്യാപനത്തിന് നല്കിയ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. രാജ്യത്ത് 400 കോടിയോളം കള്ളനോട്ട് ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതി വര്‍ഷം 70 കോടി രൂപയുടെ കള്ളനോട്ട് നമ്മുടെ സമ്പദ്വ്യവസ്ഥയില് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനെല്ലാം നോട്ട് നിരോധനം തിരിച്ചടിയായിരിക്കുകയാണ്. റിയല്‍എസ്റ്റേറ്റ്, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടയിടാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

സമൂഹത്തിന്റെ വികസനം
വരുമാനം വെളിപ്പെടുത്തുകയും പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതി വര്‍ധിക്കുന്നു. ഇതിലൂടെ സമൂഹത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയുന്നു.

വിദേശ ഇന്ത്യക്കാര്‍ക്ക് നേട്ടം
നോട്ട് നിരോധനത്തിനു പിന്നാലെ ഏറ്റവുമധികം തിരിച്ചടി നേരിട്ട മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. കള്ളപ്പണ നിക്ഷേപം ഏറ്റവും അധികമുള്ളത് റിയല്‍ എസ്റ്റേറ്റ് രംഗത്താണെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ക്ക് വില കുറഞ്ഞു. 25-30 ശതമാനം വരെ വിലക്കുറവാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഏറെ നേട്ടമാകുന്നത് വിദേശത്തുളള ഇന്ത്യക്കാര്‍ക്കാണ്. വില ഇടിഞ്ഞതോടെ എന്‍ആര്‍ഐകള്‍ ഇത്തരം പ്രോപ്പര്‍ട്ടികളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തികയാണ്.

രാഷ്ട്രീയപാര്‍ട്ടികളുടെ ഫണ്ടിന് നിയന്ത്രണം
തിരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ നോട്ട് നിരോധനത്തിന് കഴിയുമെന്നതാണ് മറ്റൊരു നേട്ടം. തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ഒഴുക്ക് പരസ്യമായ രഹസ്യമാണ്. നോട്ട് നിരോധനത്തിലൂടെ ഇതിനും നിയന്ത്രണം കൊണ്ടു വരാന്‍ കഴിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടുകള്‍ക്കു മേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ്. മാത്രമല്ല നോട്ട് നിരോധനത്തിനു പിന്നാലെ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളോട് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മോദി ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ മറ്റ് പാര്‍ട്ടിക്കാരും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരാകും.

എല്ലാം വിരല്‍ തുമ്പില്‍
പേപ്പര്‍ നോട്ട് ഉപയോഗിച്ചിരുന്ന സാധാരണ രീതിയില്‍ നിന്ന് മാറി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഡിജിറ്റല്‍ സാമ്പത്തിക രീതിയിലേക്ക് മാറാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോട്ട് നിരോധനത്തിനു പിന്നാലെ പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറച്ചിരിക്കുകയാണ് ജനങ്ങള്‍. ഇത്തരം ഇടപാടികള്ക്ക് വ്യക്തമായ രേഖ ഉണ്ടാകുമെന്നതിനാള് കള്ളത്തരം നടക്കില്ലെന്നതാണ് മറ്റൊരു നേട്ടം. മാത്രമല്ല ഫീസ്, ടിക്കറ്റ് ബുക്കിങ് എന്നിവയ്ക്ക് കൂടുതല്‍ പേരും ഡിജിറ്റല്‍ വിദ്യ സ്വീകരിച്ചു തുടങ്ങി.

കള്ളനോട്ട് നിയന്ത്രണം
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കൊണ്ടിരുന്ന കള്ളനോട്ടിന് നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. പഴയ നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഏറെയുളളതാണ് പുതിയ നോട്ടകള്‍. ഇതോടെ കള്ളനോട്ടിന് നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞു.

അക്രമങ്ങള്‍ അവസാനിച്ചു
നോട്ട് നിരോധനത്തിനു മുമ്പ് വരെ കശ്മീരില്‍ സൈന്യവും വിഘടനവാദികളും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷം എന്നും വാര്‍ത്തയായിരുന്നു. സംഘര്‍ഷം ശമിക്കാതെ ശക്തമായിക്കൊണ്ടിരുന്നപ്പോഴായിരുന്നു മോദിയുടെ നോട്ട് നിരോധനം വന്നത്. ഇതോടെ സംഘര്‍ഷങ്ങള്‍ അയഞ്ഞു. ഇപ്പോള്‍ കശ്മീരിലെ സ്ഥിഗതികള്‍ സമാധാനപരമാണ്. കശ്മീരില്‍ സൈന്യത്തെ ആക്രമിക്കാന്‍ അവിടത്തെ യുവാക്കള്‍ക്ക് വിഘടനവാദികള്‍ ദിവസേന 1000 രൂപ മുതല്‍ പ്രതിഫലം നല്‍കിയിരുന്നു. എന്നാല്‍ നിയന്ത്രണം വന്നതോടെ പണം നല്കാന് കഴിയാതെയായി. ഇതോടെ സംഘര്‍ഷങ്ങളും അവസാനിച്ചു.

പാവപ്പെട്ടവര്‍ക്ക് നേട്ടം
പണപ്പെരുപ്പം കുറച്ച് വിലക്കയറ്റം തടയാനായതും നേട്ടം തന്നെയാണ്. കള്ളനോട്ടിന്റെ വ്യാപനം പണപ്പെരുപ്പം ഉണ്ടാക്കുകയും സമ്പദ്ഘടനയെ തതകര്ക്കുകയും ചെയ്തിരുന്നു. ഇതിനു തടയിടാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞു. ഇതോടെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കാണ് നേട്ടമുണ്ടായിരിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications