രാഹുലിന് മാന്യതയില്ല, ഫ്ളൈയിംഗ് കിസ് മോശം പെരുമാറ്റമെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഫ്ളൈയിംഗ് കിസ് നല്കിയ സംഭവത്തില്‍ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അങ്ങേയറ്റം മോശമായ പെരുമാറ്റമാണ് രാഹുലില്‍ നിന്നുണ്ടായത്. പാര്‍ലമെന്റില്‍ കാണിക്കേണ്ട മാന്യത രാഹുലിന് ഇല്ലെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവൃത്തി നാണക്കേടുണ്ടാക്കുന്നതാണ്. തനിക്ക് മാത്രമല്ല, പാര്‍ലമെന്റിലെ മറ്റ് സ്ത്രീകളെ കൂടി അപമാനിക്കുന്നതാണ് ആ പെരുമാറ്റം.
ഗാന്ധി കുടുംബത്തിലെ ഒരാള്‍ക്ക് പാര്‍ലമെന്റ് നടപടികളില്‍ താല്പര്യമുണ്ടാകണമെന്നില്ല. അത്തരമൊരു കാര്യം ഒരു പാര്‍ലമെന്റേറിയനില്‍ നിന്നുണ്ടാവുന്നത് ഒന്ന് ചിന്തിച്ച് നോക്കൂ. നാണക്കേട് തോന്നുന്നു. എനിക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും അത് മോശമായ കാര്യമായി തോന്നുമെന്നും സ്മൃതി പറഞ്ഞു.

രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങേയറ്റം മോശപ്പെട്ട കാര്യമാണ്. അതിലുപരി ആ പറഞ്ഞത് എവിടെ വെച്ചാണ് എന്നതാണ് പ്രധാന കാര്യം. ഭരണഘടനയുടെ ഏറ്റും പരിപാവനമായ സ്ഥലമാണ് പാര്‍ലമെന്റ്. അത് ജനങ്ങളുടെ സഭയാണ്. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനുള്ള നിയമങ്ങള്‍ അവിടെയാണ് നിര്‍മിക്കുന്നത്. താനും രാഹുലും തമ്മില്‍ ശത്രുതയില്ല. തുല്യതയില്‍ നില്ക്കുന്നവര് തമ്മിലാണ് ശത്രുത. രാഹുല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഉടമയാണ്. ഞാന്‍ എന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കട്ടെയെന്നും സ്മൃതി വെല്ലുവിളിച്ചു. ജനങ്ങളോട് തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതൊരു തന്ത്രമാണെന്ന് പറയാനാവുമോ? അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയാണ്. അതുപോലെ പ്രതിപക്ഷം കാര്യങ്ങള്‍ വെളിപ്പെടുത്തട്ടെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷം മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. മോദിക്ക് ഈ രാജ്യം തന്നെ കുടുംബമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സ്മൃതി ഇറാനി വിമര്‍ശനം കടുപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ അമേഠിയില്‍ തന്നെ മത്സരിക്കുമെന്ന് യുപി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ രാഹുല്‍ രണ്ടിടത്ത് മത്സരിക്കുമോ എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ട്. വയനാട്ടില്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ രാഹുല്‍ തന്നെ സ്ഥിരീകരണം നല്‍കേണ്ടി വരും. അമേഠിയില്‍ രാഹുല്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് യുപി അധ്യക്ഷന്‍ പറഞ്ഞിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications