കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയോ..?വിശദീകരണവുമായി കമ്പനി..

വാദം അടിസ്ഥാനരഹിതമെന്ന് ജിയോ

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ ടെലികോം രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് കടന്നു വന്ന റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പ്രചരങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്പനി. ജിയോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വരിക്കാരുടെ വിവരങ്ങള്‍ ചോരുമെന്നുമുള്ള വാദവുമായി വെബ്‌സൈറ്റ് രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ വെബ്‌സൈറ്റിലെ യുആര്‍എല്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റിലയന്‍സ് പ്രതികരിച്ചു. http://www.magicpk.com എന്ന വെബ്‌സൈറ്റിലാണ് യുആര്‍എല്‍ പ്രത്യക്ഷപ്പെട്ടത്. ജിയോ വരിക്കാരുടെ പേര്, ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു.

ജിയോക്കെതിരെയുള്ള വിവരങ്ങളുമായി പ്രത്യക്ഷപ്പെട്ട വെബ്‌സൈറ്റ്‌ പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ മുംബൈയില്‍ നിന്നാണ് ഈ വിവരം പ്രചരിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.

ഏതു വെബ്‌സൈറ്റില്‍..?

ഏതു വെബ്‌സൈറ്റില്‍..?

മാജിക്പാക് എന്ന വെബ്‌സൈറ്റിലാണ് ജിയോക്കെതിരെ ആരോപണവുമായി യുആര്‍എല്‍ പ്രത്യക്ഷപ്പെട്ടത്. ജിയോ വരിക്കാരുടെ പേര്, ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെട്ടത്.

ഉപഭോക്താക്കള്‍ തിളച്ചുമറിഞ്ഞു

ഉപഭോക്താക്കള്‍ തിളച്ചുമറിഞ്ഞു

വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ട്വിറ്ററിലും ഫേസ്ബുക്കിലും ഉപഭോക്താക്കള്‍ രോക്ഷം കൊണ്ടു. പലരും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്നറിഞ്ഞപ്പോഴുണ്ടായ ദേഷ്യം പല പോസ്റ്റുകളിലും കാണാമായിരുന്നു.

ആരാണെന്നു വ്യക്തമല്ല

ആരാണെന്നു വ്യക്തമല്ല

സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വെബ്‌സൈറ്റിന്റെ ഉറവിടം മുംബൈ ആണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വെബ്‌സൈറ്റിന്റെ ഉടമ ആരാണെന്നതു സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ജിയോ പറയുന്നത്

ജിയോ പറയുന്നത്

വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ജിയോ അധികൃതരുമായി ബന്ധപ്പെട്ടെന്നും വെബ്‌സൈറ്റിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ജിയോ വക്താവ് പ്രതികരിച്ചതായി 'ദി ക്വിന്റ്' റിപ്പോര്‍ട്ട് ചെയ്തു.

വിവരങ്ങള്‍ സുരക്ഷിതം

വിവരങ്ങള്‍ സുരക്ഷിതം

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തങ്ങളുടെ കയ്യില്‍ സുരക്ഷിതമാണെന്നും ജിയോ അറിയിച്ചു. വെബ്‌സൈറ്റ് നടത്തിയ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ സമീപിച്ചിട്ടുണ്ടെന്നും ജിയോ വ്യക്തമാക്കി.

ജിയോ പരാതി നല്‍കും

ജിയോ പരാതി നല്‍കും

തെറ്റായ വിവരം പ്രചരിപ്പിച്ച വെബ്‌സൈറ്റിനെതിരെ പരാതി നല്‍കുമെന്ന് റിലയന്‍സ് ജിയോ അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ കമ്പനി നടത്തിവരികയാണ്.

ജിയോ എന്ന അതികായന്‍

ജിയോ എന്ന അതികായന്‍

2016 സെപ്റ്റംബറിലായിരുന്നു ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോയുടെ കടന്നുവരവ്. ജിയോയുടെ വരവ് ഈ രംഗത്തെ അതികായന്‍മാര്‍ക്ക് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. എയര്‍ടെല്‍,ടാറ്റ ഇന്‍ഡികോം തുടങ്ങി ടെലകോം രംഗത്തെ വമ്പന്‍മാരുടെയെല്ലാം വരുമാനം ജിയോയുടെ കടന്നുവരവോടെ ഇടിഞ്ഞിരുന്നു.

English summary
Reliance Jio Says No Customer Database Breach After Alleged Data Dump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X