ആശാറാമിന്റെ മകന് നഗ്നനൃത്തം വീക്ക്‌നെസ്?
ദില്ലി: ആശാറാം ബാപ്പുവിന്റെ മകനായ നാരായണ്‍ സായിയും പീഡനവീരനെന്ന് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുകയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ആശാറാം ബാപ്പു ഇപ്പോള്‍. നാരായണ്‍ സായിയുടെ പീഡനത്തിന് ഇരയായ സൂറത്ത് സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇയാളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്.
നാരായണ്‍ സായി പീഡിപ്പിച്ച ആറ് പെണ്‍കുട്ടികളെ തനിക്ക് നേരിട്ട് അറിയാമെന്നും സൂറത്ത് സ്വദേശിനിയായ പെണ്‍കുട്ടി പറഞ്ഞു. ഇതില്‍ മൂന്നുപേര്‍ ഇന്‍ഡോറില്‍ നിന്നുള്ളവരാണ്. ചെറുപ്രായക്കാരായ പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത് എന്നാണ് ആരോപണം. അച്ഛനായ ആശാറാമിന്റെ ഭക്തകളും ഇതില്‍പെടും. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ സംഘം ഇവിടെയെത്തിച്ചതായി പറയപ്പെടുന്നു.

നഗ്നനൃത്തം കാണലായിരുന്നു നാരായണ്‍ സായിയുടെ പ്രധാന വിനോദമെന്നും ആരോപണം ഉണ്ട്. നഗ്നനൃത്തം പരിശീലിക്കുന്നതിനായി പെണ്‍കുട്ടികളെ ഇയാള്‍ നേപ്പാളിലെ ഓഷോ ആശ്രമത്തിലേക്ക് അയച്ചിരുന്നതായും പെണ്‍കുട്ടി പറയുന്നു. നഗ്നതയും ഓപ്പണ്‍ സെക്‌സും സാധാരണയാണ് എന്നും സ്ത്രീ പുരുഷ സമന്വയം പ്രകൃതിദത്തമാണ് എന്നും ഇയാള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുമായിരുന്നത്രെ.
ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നാവശ്യപ്പെട്ട് സൂറത്ത് പോലീസ് നാരായണ്‍ സായിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജഹാംഗീര്‍ പുര ആശ്രമത്തിലാണ് നോട്ടീസ് എത്തിച്ചിരിക്കുന്നത. എന്നാല്‍ നാരായണ്‍ സായി എവിടെയാണ് എന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാളുടെ അമ്മയായ ലക്ഷ്മി, സഹോദരി ഭാരതി എന്നിവരും ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications