ആര്‍.ജെ.ഡി നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ബീഹാര്‍: ആര്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് ശ്യാം സുന്ദര്‍ താന്തിയെ ബീഹാറിലെ സഹര്‍സ ജില്ലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വീടിനു സമീപമുളള പ്രദേശത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ മാരകായുധങ്ങള്‍കൊണ്ട് പരിക്കേറ്റ പാടുകളുണ്ടായിരുന്നു.
സദര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.ശ്യാം സുന്ദര്‍ താന്തിയുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ പേരുകളും അവര്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശരീരം കുടുംബാഗങ്ങള്‍ക്കു വിട്ടു കൊടുത്തു.സംഭവത്തില്‍ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു കീഴില്‍ കൊണ്ടുവരുമെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സുബോധ് മിശ്ര പറഞ്ഞു.












Click it and Unblock the Notifications