കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യ പ്രചരണം അവസാനിച്ചു; ശക്തമായ ചതുഷ്‌കോണ മത്സരത്തിന് ഒരുങ്ങി ചെന്നൈ ആര്‍കെ നഗര്‍ മണ്ഡലം

  • By Desk
Google Oneindia Malayalam News

ചെന്നൈ : തമിഴ്നാട് ആര്‍കെ നഗര്‍ നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിച്ചു. ഡിസംബര്‍ 21നാണ് വോട്ടെടുപ്പ് നടക്കുക. 24ന് ഞായറാഴ്ച വോട്ടെണ്ണുല്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് തിരഞ്ഞെടുപ്പ് മാസങ്ങളോളം നീണ്ട് പോകാന്‍ ഇടയായത്.

രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം; ഗുജറാത്തില്‍ കോണ്‍ഗ്രസ് സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു?രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം; ഗുജറാത്തില്‍ കോണ്‍ഗ്രസ് സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു?

ശക്തമായ പോരാട്ടമാണ് ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത്. അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥയായി മത്സരിക്കുന്നത് പനീര്‍ശെല്‍വം വിഭാഗത്തിലെ ഇ മധുസൂധനനാണ്. അണ്ണാഡിഎംകെ വിമത സ്ഥാനാര്‍ഥിയായി ടിടിവി ദിനകനും, ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മരുത് ഗണേഷും, ബിജെപി സ്ഥാനാര്‍ത്ഥിയായി കരു നാഗരാജനും മത്സരരംഗത്തുണ്ട്. മോത്തം 57 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ജയലളിതയുടെ സഹോദരി പുത്രി ദീപയും സിനിമാ താരം വിശാലും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും റിട്ടേണിങ്ങ് ഓഫീസര്‍ പതത്രിക തള്ളുകയായിരുന്നു.

rknagarelection

അണ്ണാഡിഎംകെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയ്ക്കു വേണ്ടി വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ശശികലയുടെ സഹോദരി പുത്രനാണ് അണ്ണാഡിഎംകെ വിതമ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍. ആണ്ണാ ഡിഎംകെയ്ക്ക വിമത സ്ഥാനാര്‍ത്ഥിയുള്ളതുകൊണ്ട് വോട്ട് ഭിന്നിച്ച് പോകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ നേത‍ൃത്വം. എന്നാല്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയുടെ ഉറച്ച മണ്ഡലം തങ്ങളെ കൈവിടില്ല എന്ന ആത്മവിശ്വാസത്തിലാണ് അണ്ണാഡിഎംകെ നേതൃത്വം.

ഹിമാചലിലെ സിപിഎം ജയം കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയുടെ പത്രിക തള്ളിയത് കൊണ്ട്!!ഹിമാചലിലെ സിപിഎം ജയം കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയുടെ പത്രിക തള്ളിയത് കൊണ്ട്!!

മണ്ഡലത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായഉപതിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ വഴികളും ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. കനത്ത പോലീസ് സുരക്ഷയാണ് മണ്ഡലത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനും മണ്ഡലത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഡിഎംകെ നേതാവ് സ്റ്റാലില്‍ നേരത്തെ ആരോപിച്ചിരുന്നു.

English summary
Chennai rk nagar bye election public campaign ends. polling will be on dec 21 thursday and result will be on dec 24th. E Madhusoodanan from ADMK Paneer selvam wing, TTV Dinakaran from anti ADMK wing, Maruth Ganesh from DMK wing, Karu Nagaraj from Bjp are the cabdidates contestiong in bye election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X