കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി പ്രചാരണത്തിനായി ആംആദ്മി ചെലവഴിച്ചത് കോടികള്‍; തെരഞ്ഞെടുപ്പ് കാലയളവില്‍ മാത്രം 29 കോടി രൂപ

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് മുഴുവന്‍ സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി രണ്ടാമതും അധികാരത്തിലെത്തിയത്. 70 സീറ്റില്‍ 62 സീറ്റും നേടി രണ്ടാമതും സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ വലിയ ജന പിന്തുണയോടെ അധികാരം പിടിച്ചെടുക്കുമെന്ന് വാദിച്ച ബിജെപിക്ക് വെറും 8 സീറ്റില്‍ ചുരുങ്ങേണ്ടിവന്നു.

kejriwal

മികച്ച ഭരണവും ക്ഷേമപദ്ധതികളും നടപ്പിലാക്കിയാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ദില്ലിയില്‍ അധികാര തുടര്‍ച്ച ഉറപ്പുവരുത്തിയത്. എന്നാല്‍ ദില്ലിയില്‍ രണ്ടാം തവണയും ഭരണത്തുടര്‍ച്ച ഉറപ്പാക്കിയ പാര്‍ട്ടി കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഈ വര്‍ഷം ജനുവരി വരെ പരസ്യപ്രചാരണത്തിനായി ചെലവിട്ടത് 43 കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. അതില്‍ 29 കോടി രൂപയും 2019 ഡിസംബര്‍ മുതല്‍ 2020 ജനുവരി വരേയുള്ള ചുരുങ്ങിയ രണ്ട് മാസ കാലയളവില്‍.

ദില്ലി സര്‍ക്കാരിന് കീഴില്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ട്രേറ്റില്‍ ആക്ടിവിസ്റ്റായ വിവേക് കുമാര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആംആദ്മി പാര്‍ട്ടി പൊതുപണത്തില്‍ നിന്നും 42.67 കോടി രൂപ പാര്‍ട്ടി പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

പാര്‍ട്ടി അതിന്റെ ഭരണത്തിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍ പരസ്യത്തിനായി പ്രതിവര്‍ഷം 78 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് നേരത്തെ വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമായിരുന്നു. 2015 നും 2019 നും ഇടയില്‍ 311.78 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചുവെന്നാണ് കണക്ക്.

ദില്ലയിലെ മികച്ച വിജയത്തിന് പിന്നാലെ രാജ്യവ്യാപകമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. ഒരു കോടി ആളുകളിലേക്ക് ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ പരിചയപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 23വരെയാണ് പ്രചരണം സംഘടിപ്പിക്കുക.

ഈ ഒരു മാസത്തിനുള്ളില്‍ ആദ്യം, സംസ്ഥാന കമ്മറ്റികളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നിര്‍മ്മാണ്‍ പ്രചരണം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 23 വരെ നടത്തും. അതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ യോഗങ്ങള്‍ നടത്തുകയും ഒരു കോടി ആളുകളിലേക്ക് എത്തുകയും ചെയ്യുകയുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം ദളിതുകളും സിഖുകാരും വോട്ട് ചെയ്യാഞ്ഞതാണെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. ബിജെപി നേതാക്കളുടെ യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്.

English summary
RTI reveals Aam Aadmi Party’s Delhi government spent Rs 29 crores on advertisements two months before elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X