കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവധികഴിഞ്ഞാല്‍ 1മാസത്തിനകം ഔദ്യോഗികവസതി ഒഴിയണം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കാലവധി പൂര്‍ത്തിയാക്കിയ മന്ത്രിമാര്‍, എംപി മാര്‍, വിരമിച്ച ജഡ്ജിമാര്‍ എന്നിവര്‍ തങ്ങളുടെ ഭരണ കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക മന്ദിരത്തില്‍ താമസിക്കുന്നത് ശരിയല്ലെന്ന് സുപ്രിം കോടതി. 2013 ജൂലൈ അഞ്ചിനാണ് കോടതി ഇക്കാര്യം പറഞ്ഞത്.ഭരണകാലവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചാല്‍ കൃത്യം ഒരുമാസത്തിനകം തന്നെ ഔദ്യോഗിക വസതി ഒഴിയണമെന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മാരായ പി സദാശിവം, രജ്ഞന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Supreme , Court

വിരമിക്കുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഔദ്യോഗിക വസതി ഒഴിയണമെന്ന നോട്ടീസ് ഇത്തരക്കാര്‍ക്ക് നല്‍കണമെന്ന് കോടതി അറിയിച്ചു. കര്‍ണാടക റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനിലെ ഒരു ഡ്രൈവര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഒഴിയുന്നതിന് സമയം അനുവദിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാലാണ് കോടതി നടപടി.

എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും താമസസ്ഥലം നല്‍കുന്നത് അവരുടെ അവകാശത്തിന്റെ ഭാഗമായിട്ടാണ്. അതിനാല്‍ അനധികൃതമായ താമസം ലോക്‌സഭാസ്പീക്കറേയും രാജ്യസഭാചെയര്‍മാനെയും അറിയിക്കണം. ജഡ്ജിമാര്‍ വിരമിച്ചാല്‍ ഒരുമാസത്തിനകം താമസം മാറണം. പരാമാവധി ഒരുമാസം കൂടി താമസം ഒഴിയുന്നതിനായി നീട്ടി കിട്ടും.

English summary
The Supreme Court on Friday voiced its concern over former ministers, Members of Parliament, retired judges and government officials staying in government accommodation even after demitting office or retirement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X