ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് !!!
ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം പ്രണയ നൈരാശ്യമോ. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനാണ് എഞ്ചിനിയറിംഗ് ബിരുദധാരിയായ രാംകുമാര്‍ സ്വാതിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ചെന്നൈ ചൂളമേട്ടിലാണ് രാം കുമാര്‍ താമസിച്ചിരുന്നത്.സ്വാതിയുടെ വീടും ഇതിനടുത്താണ്. 014ല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ സ്വാതി കഴിഞ്ഞ വര്‍ഷമാണ് ഇന്‍ഫോസിസില്‍ ജോലിക്കു ചേര്‍ന്നത്. കുറേ നാളായി രാംകുമാര്‍ സ്വാതിയുടെ പുറകെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കൊലപാതകം നടന്ന ദിവസവും രാം കുമാര്‍ സ്വാതിയുടെ പിന്നാലെ കൂടി പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ സ്വാതി ഇയാളെ അവഗണിച്ചു. നുങ്കമ്പാക്കം സബേര്‍ബന്‍ റയില്‍വേ സ്റ്റേഷനില്‍ ട്രയിന്‍ കാത്തു നില്‍ക്കുമ്പോള്‍ പ്രതി വീണ്ടും സ്വാതിയുടെ അടുത്തെത്തതി വിവാഹഭ്യര്‍ത്ഥന നടത്തി. സ്വാതി എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇരുവരും ഉച്ചത്തില്‍ സംസാരിക്കുന്നത് നാട്ടുകാരും ശ്രദ്ധിച്ചു. തര്‍ക്കത്തിനിടയില്‍ രാം കുമാര്‍ പെട്ടന്ന് ബാഗില്‍ നിന്ന് വെട്ടുകത്തിയെടുത്ത് സ്വാതിയെ വെട്ടുകയായിരുന്നു. മുഖത്തും തലയ്ക്കും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുമ്പോള്‍ സ്‌റ്റേഷനില്‍ നിരവധി പേരുണ്ടായിരുന്നു.

മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു പ്രതി യുവതിയെ തുരുതുരെ വെട്ടിയത്. സ്വാതി തല്‍ക്ഷണം മരണപ്പെട്ടു. രാം കുമാര്‍ ഓടി രക്ഷപ്പെട്ടു. ചോരയില്‍ കുളിച്ച് കിടന്ന സ്വതിയെ രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് സ്‌റ്റേഷനില്‍ നിന്ന് മാറ്റിയത്.
മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേണത്തിലാണ് പ്രതി രാം കുമാറാണെന്ന് മനസിലാക്കിയത്. സ്വാതിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട ഫോണില്‍ നിന്ന് അവസാനമായി സിഗ്നല്‍ പോയത് രാംകുമാര്‍ താമസിക്കുന്ന ചൂളൈമേട്ടിനടുത്താണ്.

സംശയം തോന്നി അന്വേഷണം നടത്തിയപ്പോള്‍ മൂന്ന് വര്‍ഷമായി അവിടെ താമസിച്ചിരുന്ന രാംകുമാറിനെ കാണാനില്ലെന്ന് മനസിലായി. ഇയാള്‍ ചെങ്കോട്ടയിലേക്ക് കടന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതോടെ പ്രതിയ രാംകുമാറാണെന്ന് പോലീസ് ഉറപ്പിച്ചു.
ചെങ്കോട്ടയില്‍വച്ച് പോലീസിനെ കണ്ട് അത്മഹത്യക്ക് ശ്രമിച്ച പ്രതിയെ തിരുനല്‍വേലി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പോലീസിനെ കണ്ട രാം കുമാര്‍ കത്തിയെടുത്ത് സ്വയം കഴുത്ത് അറുക്കുകയായിരുന്നു. അപകടനില തരണം ചെയ്തിട്ടുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്താനാണ് പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications