തമിഴ് നടന്‍ സൂരിയുടെ റസ്‌റ്റോറന്റുകളില്‍ വാണിജ്യ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന
തമിഴ് നടന്‍ സൂരിയുടെ റസ്‌റ്റോറന്റുകളില്‍ വാണിജ്യ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. റെസ്‌റ്റോറന്റില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ജിഎസ്ടി കൂടാതെ വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വാണിജ്യ നികുതി വകുപ്പിന്റെ പരിശോധന.15 ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ പരിശോധനയക്ക് ശേഷം സംഘം നടന് നോട്ടീസ് നൽകി
മധുരയിലെ റസ്റ്റോറന്റുകളില്‍ കൊമേഴ്ഷ്യല്‍ ടാക്സ് ഓഫീസര്‍ സെന്തിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഇല്ലാതെയാണ് പണം ഈടാക്കിയിരിക്കുന്നത്.അന്വേഷണത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഇല്ലാതെയാണ് പണം ഈടാക്കിയതെന്നും കൃത്യമായി ജിഎസ്ടി ഇല്ലാതെയാണ് സാധനങ്ങള്‍ വാങ്ങിയതെന്നും വ്യക്തമായി.

സംഭവത്തില്‍ ഉടമ സൂരിയോടും മറ്റ് ഉടമകളോടും 15 ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ വാണിജ്യ നികുതി വകുപ്പ് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. അതേസമയം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വിടുതലൈ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നിലവിൽ സൂരി. വിജയ് സേതുപതിയ്ക്ക് ഒപ്പം കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ നടന്‍ അവതരിപ്പിക്കുന്നത്. ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിടുതലൈ '












Click it and Unblock the Notifications