കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''നിങ്ങള്‍ ഇന്ത്യക്കാരനാണോ എങ്കില്‍ പശുവിനെ മാതാവായി കാണണം'' !!

  • By Pratheeksha
Google Oneindia Malayalam News

ജാര്‍ഖണ്ഡ്:പശുവിനെ സംബന്ധിച്ച വിവാദങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് കൊലപാതകങ്ങള്‍ വരെ നടന്നുകൊണ്ടിരിക്കുമ്പോള്‍ പശുവിനെ മാതാവായി കാണണമെന്ന പ്രസ്താവനയുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ്. ഇന്ത്യയെ മാതൃരാജ്യമായി കാണുന്നവര്‍ പശുവിനെ അമ്മയായി കാണണം.

പിടിഐ യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ പ്രസ്താവിച്ചത്. രാജ്യത്ത് പശുവുമായി ബന്ധപ്പെട്ടു നടക്കുന്ന അക്രമ സംഭവങ്ങള്‍ക്കു കാരണം പശുക്കടത്തുകാരായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനുമെല്ലാം പശുവിന്റെ പാലു തന്നെയാണ് കുടിക്കുന്നത്.

ഇതും അമ്മയോ ?വിവാഹച്ചിലവിനായി 16 കാരിയെ അമ്മ വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക് !!ഇതും അമ്മയോ ?വിവാഹച്ചിലവിനായി 16 കാരിയെ അമ്മ വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക് !!

cm-20-

സംസ്ഥാനത്ത് പശുക്കടത്തിനെതിരെ കര്‍ശന നടപടിസ്വീകരിക്കും. സ്ത്രീ പീഡനം, കവര്‍ച്ച എന്ന മറ്റു കുറ്റകൃത്യങ്ങളെ പോലെ പശുക്കടുത്തും സമൂഹത്തില്‍ മൂല്യങ്ങള്‍ തകരുന്നതിന്റെ ലക്ഷണമാണെന്നും മന്ത്രി പറഞ്ഞു. ഗോരക്ഷയുടെ പേരില്‍ അക്രമണം നടത്തുന്നത് സാമൂഹിക വിരുദ്ധര്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ പ്രസ്താവിച്ചിരുന്നു.

രാത്രിയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണ് പകല്‍ സമയത്ത് മുഖംമൂടിയണിഞ്ഞ് ഗോ രക്ഷാ പ്രവര്‍ത്തകരെന്ന പേരില്‍ അക്രമം അഴിച്ചുവിടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വരുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് തീര്‍ത്തും ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Amid the raging controversy over cow vigilantism, Jharkhand Chief Minister Raghubar Das on Saturday said those who consider India as their country should treat cow as their mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X