സിനിമയെ വെല്ലും ഈ രംഗം: തോക്കു ചൂണ്ടി വഴിയാത്രക്കാരന്‍ 40കാരിയെ തട്ടികൊണ്ടുപോയി
മുംബൈ: യുവതിയുടെ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് അജ്ഞാതന്‍ തോക്കു ചൂണ്ടി യുവതിയെ തട്ടിക്കൊണ്ടുപോയി. മുംബൈയിലെ ദൊങ്കര്‍ പാടയ്ക്കടുത്ത് 40 കാരിയായ ശില്‍പ്പ ബര്‍മ്മയെയാണ തട്ടിക്കൊണ്ടുപോയത്.ഗോകുല്‍ സിറ്റിക്കടുത്ത് വച്ച് ശില്‍പ ഓടിച്ചിരുന്ന കാര്‍ വഴിയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം.
നിസ്സാര പരിക്കേറ്റ ഇയാള്‍ യുവതിയുടെ കാറിന്റെ പിന്‍സീറ്റിലേക്ക് കയറിയിരുന്നു. ഉടന്‍ തന്നെ ശില്‍പയുടെ നേര്‍ക്ക് തൂക്ക് ചൂണ്ടി കാര്‍ ദൊങ്കര്‍പാടത്തേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ശില്‍പയുടെ സുഹൃത്തായ നൂപുര്‍ കുമാരിയും കാറിലുണ്ടായിരുന്നു. എന്നാല്‍ കുറേ ദൂരം ചെന്നതിന് ശേഷം നൂപുറിനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.
ശില്‍പ്പയുടെ സുഹൃത്തിന്റെ പരാതിയില്‍ ചൗകി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെയും യുവതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാല്‍ഗാര്‍ പ്രദേശത്തേക്കാണ് യുവതിയെ തട്ടികൊണ്ടുപോയതെന്നാണ് സൂചന.