കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറാേണയേക്കാള്‍ വലിയ ദുരന്തമാണല്ലോ ധനമന്ത്രി; കേരളത്തില്‍ ലോക്ഡൗണ്‍ പോലും പ്രഹസനം'

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ ധനമന്ത്രി ഡോ: തോമസ് ഐസക് കൊറാേണയേക്കാള്‍ വലിയ ദുരന്തമാണെന്നാണ് തോന്നുന്നതെന്നും കേരളം ലോക്ഡൗണിനെ പോലും പ്രഹസനമാക്കുകയല്ലേയെന്നും മുരളീധരന്‍ ചോദിച്ചു.

സംസ്ഥാനത്ത് ഇതുവരേയും 93 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ കോഴിക്കോട് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കൊറോണ വൈറസ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തിരമായി വിളിച്ചുകൂട്ടണമെന്ന് നേരത്തേ തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ചൂണ്ടികാട്ടിയായിരുന്നു മുരളീധരന്റെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു മുരളീധരന്റെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലോക്ഡൗണ്‍ പ്രഹസനം

ലോക്ഡൗണ്‍ പ്രഹസനം

സംസ്ഥാനം വലിയ വായില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പാട്ടകൊട്ടലും നടന്നു. പക്ഷെ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ലെന്നാണ് ധനമന്ത്രിയുടെ ആവലാതി.ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടും 24 മണിക്കൂര്‍ ആലോചിക്കാന്‍ കാത്തു നിന്ന ഇടത് സര്‍ക്കാരിന്റെ ഭാഗമായ അങ്ങേക്ക് എന്ത് ധാര്‍മ്മികതയാണുള്ളത്? ലോക് ഡൗണിനെപ്പോലും പ്രഹസനമാക്കുകയല്ലേ കേരളമെന്ന് മുരളീധരന്‍ ചോദിക്കുന്നു.

അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധം ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ഇതിനെതിയെയാണ് മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

 ഹര്‍ത്താല്‍

ഹര്‍ത്താല്‍

ഏഴ് മുതല്‍ അഞ്ച് വരെ നാട്ടിലിറങ്ങി കടകള്‍ തോറും കയറിയിറങ്ങുന്നതാണോ സാമൂഹ്യവ്യാപനം തടയാനുള്ള മാര്‍ഗമെന്നും ഹര്‍ത്താല്‍ ദിനം ഇതിലും ഭേദമാണെന്നും മുരളീധരന്‍ പറഞ്ഞു.

 ബീവറേജസ്

ബീവറേജസ്

ബീവറേജസ് അടച്ചിടാന്‍ തയ്യാറാവാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേയും മുരളീധരന്‍ രംഗത്തെത്തി. ബീവറേജസ് അടച്ചിട്ടാല്‍ വരുമാനം കുറയുന്ന നിങ്ങളുടെ കാഴ്ച്ചപ്പാട് കയ്യടി അര്‍ഹിക്കുന്നതാണെന്നും ജനങ്ങളെ വീട്ടിലിരുത്തി കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് പകരം കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കുന്ന താങ്കളെപ്പോലെയുള്ളവരില്‍ നിന്ന് ധാര്‍മ്മികത പ്രതീക്ഷിച്ചതാണ് തെറ്റെന്നും മുരളീധരന്‍ പറഞ്ഞു.

കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി തടയാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കാന്‍ തോമസ് ഐസക് ആവശ്യപ്പെടുന്നത്
മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ തൃപ്തിയില്ലാത്തത് കൊണ്ടാണോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

 തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതി

'തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക സഹായം നല്‍കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കേന്ദ്ര നിര്‍ദ്ദേശം പാലിച്ചല്ല കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായതാണ്.അതില്‍ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനില്ലേ? ഓഡിറ്റ് നടത്തിയ ആളെ പുറത്താക്കി അഴിമതി മൂടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.' മുരളീധരന്‍ പറഞ്ഞു.

ക്രമക്കേട്

ക്രമക്കേട്

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തത് സര്‍ക്കാരിന്റെ ക്രമക്കേടുകള്‍ കാരണമാണെന്നും മുരളീധരന്‍ പറഞ്ഞു.തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ അനുവദിച്ച പണത്തിന്റെ കണക്കു പോലും കൃത്യമായി കേന്ദ്ര സര്‍ക്കാരിന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി ധനമന്ത്രി ജനങ്ങളോട് പറയണം. അല്ലാതെ, ദുരന്തകാലത്ത് ഇല്ലായ്മയുടെ പിതൃത്വം കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടി വയ്ക്കുകയല്ല ചെയ്യേണ്ടതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

English summary
V Muraleedharan Against Thomas Isac In Coronavirus Outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X