കൃത്യമായി അല്ലെ? ചാണകം എറിഞ്ഞത്? അവിശ്വസനീയമെന്ന് കണ്ടവർ; ഇന്ത്യൻ സ്ത്രീയുടെ വീഡിയോ വൈറൽ
ഡൽഹി: ഒരു സ്ത്രീ അവിശ്വസനീയമായ രീതിയിൽ ചാണകം എറിയുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറൽ ആകുന്ന വീഡിയോ. ചാണക വരളിയുണ്ടാക്കുന്നതിനായി ഭിത്തിയിലേക്ക് യാതൊരു തരത്തിലും ഉന്നം തെറ്റാതെ ചാണകം എറിയുന്ന കാഴ്ചയാണ് വൈറൽ ആയ വീഡിയോയിൽ വ്യക്തമാക്കുന്നത്.
ഐ എ എസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണ ട്വിറ്ററിൽ പങ്കിട്ട സ്ത്രീയുടെ വീഡിയോയാണ് വൈറലാകുന്നത്. ' ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ഇവളെ തിരയുന്നു ' - എന്ന് വൈറൽ ആയ വീഡിയോയുടെ താഴെ അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്. കാണുന്ന നിരയിൽ പിഴവ് ഒന്നും സംഭവിക്കാതെയാണ് വൈറൽ ആയി മാറിയ സ്ത്രീ ചാണകം എറിയുന്നത്.

ഒരു ഗ്രാമീണ കുടുംബത്തിന്റെ ദൈനംദിന ജോലികളിലെ കഠിനാധ്വാനത്തെയും കഴിവിനെയും വ്യക്തമാക്കുന്നതാണ് വീഡിയോ. കഴിഞ്ഞ ബുധനാഴ്ചയാണ് ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ചാണക വരളിയുണ്ടാക്കുന്നതിനായി ഒരു സ്ത്രീ പരിശ്രമിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീ വളരെ സമർത്ഥമായി ഇത് എറിയുന്നത് വൈറൽ വീഡിയോയിൽ കാണാം.
15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു ഇത്. അതേസമയം, ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലാകുകയയായിരുന്നു. ഒരു ദിവസം കൊണ്ട് മാത്രം ശരണിന്റെ വീഡിയോയ്ക്ക് 1.1 ദശലക്ഷത്തിലധികം പേർ കാണുകയും 38,000 ലൈക്കുകൾ നേടുകയും ചെയ്തു .
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ
ഇത്തരത്തിൽ , കർണാടകയിൽ ഗോരെഹബ്ബ ഉത്സവത്തിന്റെ ഭാഗമായി പരസ്പരം ചാണകം എറിയുന്നവരുണ്ട്. ദീപാവലിയോട് അനുബന്ധിച്ചാണ് ഈ ഉത്സവം നടത്തുന്നത്. വൈറൽ വീഡിയോ ഇതാ .












Click it and Unblock the Notifications