കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമനെ ജൂലൈ 30 ന് തൂക്കിലേറ്റാന്‍ സാധ്യത

  • By Aiswarya
Google Oneindia Malayalam News

മുംബൈ: 1993 മുംബൈ പരമ്പര സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ സാധ്യത. സുപ്രീം കോടതി ദയാഹര്‍ജി തളളിയാല്‍ യാക്കൂബ് മേമനെ ജൂലൈ 30 ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റും. ഇതിനായുളള നടപടികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചു.

സുപ്രീം കോടതി പുന:പരിശോധനാ ഹര്‍ജി തള്ളിയിരുന്നു

സുപ്രീം കോടതി പുന:പരിശോധനാ ഹര്‍ജി തള്ളിയിരുന്നു

യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ആദ്യ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി ഏപ്രില്‍ 9 ന് തളളിയിരുന്നു.തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ടാഡ കോടതിയില്‍ നിന്ന് വധശിക്ഷ നടപ്പാക്കാനുള്ള അനുമതി വാങ്ങി തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു.

പുന:പരിശോധനാ ഹര്‍ജി ജൂലൈ 21 ന് പരിഗണിക്കും

പുന:പരിശോധനാ ഹര്‍ജി ജൂലൈ 21 ന് പരിഗണിക്കും

മേമന്‍ രണ്ടാമതും പുന:പരിശോധനാ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇത് ജൂലൈ 21 ന് പരിഗണിച്ചേക്കും.

രാഷ്ട്രപതിയും കൈവിട്ടു

രാഷ്ട്രപതിയും കൈവിട്ടു

കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും മേമന്റെ ദയാഹര്‍ജി തളളിയിരുന്നു.

ഉത്തരവ് എത്തി

ഉത്തരവ് എത്തി

മേമന്റെ വധശിക്ഷ സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച നാഗ്പൂര്‍ ജയിലില്‍ എത്തിയിട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം

ഔദ്യോഗിക സ്ഥിരീകരണം

ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ടാമത്തെ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കണം. ഇതിനു ശേഷമായിരിക്കും മേമന് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കുക.

സിബിഐയുടെ കണ്ടെത്തല്‍

സിബിഐയുടെ കണ്ടെത്തല്‍

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ് മേമനെ സഹോദരനും സ്‌ഫോടന പദ്ധതിയുടെ സൂത്രധാരനുമായ ടൈഗര്‍ മേമന്‍ ആണ് ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

വധശിക്ഷ വിധിച്ചത് 2007ല്‍

വധശിക്ഷ വിധിച്ചത് 2007ല്‍

2007 ല്‍ ആണ് ടാഡ കോടതി മേമന് വധശിക്ഷ വിധിച്ചത്. കുറ്റക്കാരായ മറ്റ് 11 പേര്‍ക്ക് ജീവപര്യന്തം തടവും നല്‍കിയിട്ടുണ്ട്.

സംഭവം നടന്നത്

സംഭവം നടന്നത്

1993 മാര്‍ച്ച് 12 ന് നടന്ന സ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിക്കുകയും 700 പേര്‍ക്ക് പരുക്കുപറ്റുകയും ചെയ്തിരുന്നു.

ദാവൂദ് ഇബ്രാഹിനും പങ്ക്

ദാവൂദ് ഇബ്രാഹിനും പങ്ക്

സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടത്തിയത് ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും അടക്കമുളളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

English summary
The Maharashtra government plans to hang Yakub Memon, convicted in the 1993 Mumbai serial bomb blasts case, at 7 am on July 30 if the Supreme Court turns down his mercy plea on July 21.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X