25 തീവ്രവാദസംഘടനകളെ പാകിസ്താന് നിരോധിച്ചു
ഇസ്ലാമബാദ്: ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തൊയ്ബ, ജമാ അത്ത് ഉദ് ധാവ എന്നിവയുള്‍പ്പെടെ 25 തീവ്രാദ സംഘടനകളെ പാകിസ്താന് നിരോധിച്ചു.
പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലാണ് നിരോധിക്കുന്ന സംഘടനകളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്. പട്ടികയില്‍ മതപരവും അല്ലാത്തതുമായ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മുംബൈ ഭീകരാക്രമണവും 2001ലെ പാര്‍ലമെന്റ് ആക്രണമവുമുള്പ്പെടെ ഒട്ടേറെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീല് പ്രവര്‍ത്തിച്ചവരെന്ന് ഇന്ത്യ കണ്ടെത്തിയവയാണ് നിരോധിച്ചവയിലെ പ്രധാനസംഘടനകളെല്ലാം.
ലഷ്കറിന്റെ പോഷക സംഘടനയാണ് ജമാ അത്ത് ഉദ് ധാവയെന്ന് ഡിസംബറില്‍ യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പാകിസ്താന് ഈ സംഘനടയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ലഷ്കര്‍, ജയ്ഷെ മുഹമ്മദ് എന്നിവയെ 2002ല്‍ത്തന്നെ പാകിസ്താന് നിരോധിച്ചിരുന്നു.
മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന ഹാഫിസ് മുഹമ്മദ് പാകിസ്താനില്‍ സ്വതന്ത്രനായി കഴിയുമ്പോഴാണ് പാക് സര്‍ക്കാര്‍ സംഘടനകളെ നിരോധിച്ചിരിക്കുന്നത്.
അതേസമയം ഹാഫിസിനെ സുപ്രീം കോടതി സ്വതന്ത്രനാക്കിയ നടപടിയെ ബ്രിട്ടനിലെ പാക് ഹൈക്കമ്മീഷണര്‍ ന്യായീകരിച്ചു. ഹാഫിസിനെതിരെ തെളിവില്ലായിരുന്നുവെന്നാണ് ഹൈക്കമ്മീഷണര്‍ വാജിദ് മംസുല് ഹസന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications