കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 തീവ്രവാദസംഘടനകളെ പാകിസ്‌താന്‍ നിരോധിച്ചു

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്‌: ജെയ്‌ഷെ മുഹമ്മദ്‌, ലഷ്‌കര്‍ ഇ തൊയ്‌ബ, ജമാ അത്ത്‌ ഉദ്‌ ധാവ എന്നിവയുള്‍പ്പെടെ 25 തീവ്രാദ സംഘടനകളെ പാകിസ്‌താന്‍ നിരോധിച്ചു.

പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലാണ്‌ നിരോധിക്കുന്ന സംഘടനകളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്‌. പട്ടികയില്‍ മതപരവും അല്ലാത്തതുമായ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

മുംബൈ ഭീകരാക്രമണവും 2001ലെ പാര്‍ലമെന്റ്‌ ആക്രണമവുമുള്‍പ്പെടെ ഒട്ടേറെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നീല്‍ പ്രവര്‍ത്തിച്ചവരെന്ന്‌ ഇന്ത്യ കണ്ടെത്തിയവയാണ്‌ നിരോധിച്ചവയിലെ പ്രധാനസംഘടനകളെല്ലാം.

ലഷ്‌കറിന്റെ പോഷക സംഘടനയാണ്‌ ജമാ അത്ത്‌ ഉദ്‌ ധാവയെന്ന്‌ ഡിസംബറില്‍ യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‌ പാകിസ്‌താന്‍ ഈ സംഘനടയ്‌ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ലഷ്‌കര്‍, ജയ്‌ഷെ മുഹമ്മദ്‌ എന്നിവയെ 2002ല്‍ത്തന്നെ പാകിസ്‌താന്‍ നിരോധിച്ചിരുന്നു.

മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന്‌ കരുതുന്ന ഹാഫിസ്‌ മുഹമ്മദ്‌ പാകിസ്‌താനില്‍ സ്വതന്ത്രനായി കഴിയുമ്പോഴാണ്‌ പാക്‌ സര്‍ക്കാര്‍ സംഘടനകളെ നിരോധിച്ചിരിക്കുന്നത്‌.

അതേസമയം ഹാഫിസിനെ സുപ്രീം കോടതി സ്വതന്ത്രനാക്കിയ നടപടിയെ ബ്രിട്ടനിലെ പാക്‌ ഹൈക്കമ്മീഷണര്‍ ന്യായീകരിച്ചു. ഹാഫിസിനെതിരെ തെളിവില്ലായിരുന്നുവെന്നാണ്‌ ഹൈക്കമ്മീഷണര്‍ വാജിദ്‌ മംസുല്‍ ഹസന്‍ ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X