നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ആ മറ്റൊരു നടി.. ശരിയല്ലെന്ന് കുടുംബം..!
കോഴിക്കോട്: കൊച്ചിയില്‍ വെച്ച് പ്രശസ്ത സിനിമാ താരം ആക്രമിക്കപ്പെട്ട സംഭവത്തിന് പിറകില്‍ മറ്റൊരു നടി ഉണ്ടെന്ന് ആരോപിച്ചിട്ടില്ലെന്ന് കുടുംബം. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കില്ലെന്ന് നടിയുടെ കുടുംബം ആരോപിച്ചുവെന്നാണ് വാര്‍ത്തകള്‍ പരന്നിരുന്നത്. എന്നാല്‍ തങ്ങള്‍ ഇത്തരത്തിലുള്ള യാതൊരു വിധത്തി്‌ലുള്ള ആരോപണവും ഉന്നയിച്ചിട്ടില്ലെന്നാണ് നടിയുടെ കുടുംബം വ്യക്തമാക്കുന്നത്.
നടിയെ തട്ടിക്കൊണ്ടുപോകലില്‍ ലാലിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമിതാ..

നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നിരവധി പേര്‍ സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം എന്ന നിലയ്ക്ക് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പരന്നത്. പ്രതികള്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സിനിമാ മേഖലയിലെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications