ജാതി സംവരണം 65 ശതമാനം; ബിൽ ഏകകണ്ഠമായി പാസാക്കി ബിഹാർ നിയമസഭ
പാട്ന:ജാതി സംവരണം 65 ശതമാനമാക്കാനുള്ള ബിൽ ഏകകണ്ഠമായി പാസാക്കി ബിഹാർ നിയമസഭ. ബിൽ നിയമമാകുന്നതിന് ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിടണം .സാമ്പത്തിക സംവരണത്തിന്റെ 10 ശതമാനം കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75 ശതമാനമായി ഉയരും.
സംവരണ പരിധി 50 ശതമാനമായി സുപ്രിംകോടതി നേരത്തെ നിജപ്പെടുത്തിയിരുന്നു. എന്നാൽ അതീവ ദരിദ്രരായ ജനങ്ങളെ മുഖ്യധാരയിൽ എത്തിക്കാൻ സംവരണ പരിധി ഉയർത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് സർക്കാർ നിലപാട്. പുതുക്കിയ ക്വാട്ടകൾ പ്രകാരം, പട്ടികജാതി ഉദ്യോഗാർത്ഥികൾക്ക് 20 ശതമാനം സംവരണം ഉണ്ടായിരിക്കും, അതേസമയം ഒബിസി- ഇബിസി വിഭാഗത്തിലുള്ളവരുടെ സംവരണം നിലവിലുള്ളവരുടെ സംവരം 30 ശതമാനത്തിൽ നിന്നും 40 ശതമാനമായി ഉയരും. എസ്ടി വിഭാഗക്കാർക്ക് രണ്ട് ശതമാനം സംവരണം നിർദേശിച്ചിട്ടുണ്ട്.

നിലവിൽ ഇബിസി വിഭാഗത്തിന് 18 ശതമാനവും പിന്നാക്ക വിഭാഗങ്ങൾക്ക് 12 ശതമാനവും പട്ടികജാതിക്കാർക്ക് 16 ശതമാനവും പട്ടികവർഗക്കാർക്ക് ഒരു ശതമാനവും സംവരണവുമാണ് ഉള്ളത്.പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് നിലവിലുള്ള മൂന്ന് ശതമാനം സംവരണം എടുത്തുകളഞ്ഞിട്ടുണ്ട്.
ബിഹാറിലെ പട്ടിക ജാതി, പട്ടിക വർഗ മറ്റ് പിന്നാക്ക - അതി പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംഭവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി ഉയർത്തണമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നോട്ട് വെച്ചത്. ജാതി സെൻസസ് റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജാതി സെൻസസ് പ്രകാരം ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക വിഭാഗക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 27.1 ശതമാനം പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതിക്കാരും 1.7 ശതമാനം പട്ടികവർഗക്കാരുമാണ്. മുന്നാക്ക വിഭാഗം 15.5 ശതമാനമാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയിലധികമാണ്.
സംസ്ഥാന ജനസംഖ്യയുടെ 63.12 മാനവും ഒബിസി വിഭാഗമാണ്. ഇതില്‍ തന്നെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടുന്ന യാദവര്‍ .14.27 ശതമാനമാണ്.ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജാതി വിഭാഗങ്ങൾ. ഹിന്ദുക്ൾ 81.99 ശതമാനമാണ്. മുസ്ലീങ്ങൾ 17.70 ശതമാനവും ക്രിസ്ത്യാനികൾ 0.05 ശതമാനവും, സിഖ് വിശ്വാസികൾ 0.01 ശതമാനവും ബുദ്ധമതവിശ്വാസികൾ 0.08% ശതമാനവും ഉൾപ്പെടുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications