ചിക്കാഗോയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ് മലയാളി മരിച്ചു
ന്യൂയോര്‍ക്ക്: ചിക്കാഗോയിലെ ഒഹെയര്‍ വിമാനത്താവളത്തില്‍ വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട് മലയാളി മരിച്ചു. 36 വയസുകരനായ ജിജോ ജോര്‍ജ് ആണ് എയര്‍ പ്ലെയിന്‍ ഉപകരണത്തില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്.
എയര്‍പ്പോര്‍ട്ട് ഡ്രൈവബിള്‍ പുഷ്ബാക്ക് അപ്പാരറ്റസില്‍ നിന്നും വീണാണ് ജിജോ ജോര്‍ജിന് പരിക്കേറ്റത്. ഉച്ചക്ക് രണ്ടുമണിയോടെ വാഹനത്തിനടിയില്‍ ബോധമില്ലാത്ത അവസ്ഥയില്‍ ജിജോ ജോര്‍ജിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്താനപുരത്തു നിന്നും കുടുംബത്തോടൊപ്പം ചിക്കാഗോയിലായിരുന്നു ജിജോ ജോര്‍ജ് താമസിച്ചിരുന്നത്. ജിജോ ജോര്‍ജിന്റെ ഭാര്യ 8 മാസം ഗര്‍ഭിണിയാണ്. ജോര്‍ജിന്റെ മാതാപിതാക്കളായ കുഞ്ഞുമോന്, അമ്മ മോളി എന്നവരും ജോര്ജിനോെൈടപ്പം ചിക്കാഗോയില്‍ തന്നെയാണ് താമസം.
എന്‍വോയ് എയര്‍ കമ്പനിയില്‍ മെക്കാനിക് എന്‍ജിനീയര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ജിജോ ജോര്‍ജ് . എയര്‍പോര്‍ട്ടിന് തൊട്ടടുത്ത കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജോര്‍ജിന് പരിക്കേറ്റത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിക്കാഗോ പൊലീസ് അറിയിച്ചു.